കാന്ത മൃദുല സ്മേര മധുമയ ലഹരികളിൽ
മലരും മാമലരിന്നിതളുകളിൽ
നിറങ്ങൾ നീന്തി ആ നിറങ്ങൾ നീന്തി
കാന്ത മൃദുല സ്മേര മധുമയ ലഹരികളിൽ
ഓളത്തിന്‍ കളകള ഗീതത്തിൽ നെരിയിടും
ഓളത്തില്‍ താളത്തിൽ ഒരു പുഴയായ്
ഒഴുകി ഞാൻ
തീരത്തിൻ സ്മരണകള്‍ പൂവിട്ടു പിടയും
മാറത്താ ചാരത്തും കാമചിലങ്ക കെട്ടി
(കാന്ത മൃദുല...)
ചാഞ്ചാടും തളിരണി മാങ്കാവിൽ ഇളംതളിർ
തേൻചോരും പൂഞ്ചൊല്ലിൽ പൈങ്കിളി മകൾ പാടുന്നു
ഈ ഗാനം സ്മൃതിയിലെ രോമാഞ്ചം പകരും
തീരാത്തൊരാലസ്യം കണ്ണിൽ കുതിർന്നു നിന്നു
(കാന്ത മൃദുല...)