Kaanana poygayil

കാനന പൊയ്കയിൽ
Year
Language

കാനനപ്പൊയ്കയില്‍ കളഭം കലക്കാന്‍
മാനം വിട്ടിറങ്ങിയ പൂനിലാവേ...പൂനിലാവേ...

കാനനപ്പൊയ്കയില്‍ കളഭം കലക്കാന്‍
മാനം വിട്ടിറങ്ങിയ പൂനിലാവേ
കാനനപ്പൊയ്കയില്‍ കളഭം കലക്കാന്‍
മാനം വിട്ടിറങ്ങിയ പൂനിലാവേ
നാളത്തെ ഞങ്ങളുടെ കല്യാണപ്പന്തലില്‍
മാലേയത്താലവുമായ് നീ വരേണം
തോഴിമാരോടൊത്തു നീ വരേണം
(കാനനപ്പൊയ്കയില്‍ )

പാതിരാപ്പന്തലില്‍ പനിനീര്‍മഴയില്‍
പാതിരാപ്പന്തലില്‍ പനിനീര്‍മഴയില്‍
മോതിരം മാറുന്ന രാത്രിമുല്ല്ലേ
മാറത്തു മയങ്ങുന്ന കല്യാണമാലയ്ക്ക്
മായാത്ത സൌരഭം നീ തരേണം
(കാനനപ്പൊയ്കയില്‍ ‍)

പ്രേമത്തിന്‍ ദിവ്യമാം സംഗീതം മൂളിമൂളി
കാമുകനായ് ചുറ്റും ഇളംകാറ്റേ
മംഗല്യവേളയില്‍ മാലോകര്‍ കേള്‍ക്കുവാന്‍
മംഗളപത്രം നീ ചൊല്ലിടേണം നിന്റെ
മംഗളപത്രം നീ ചൊല്ലിടേണം
(കാനനപ്പൊയ്കയില്‍ ‍)

kānanappŏygayil kaḽabhaṁ kalakkān
mānaṁ viṭṭiṟaṅṅiya pūnilāve...pūnilāve...

kānanappŏygayil kaḽabhaṁ kalakkān
mānaṁ viṭṭiṟaṅṅiya pūnilāve
kānanappŏygayil kaḽabhaṁ kalakkān
mānaṁ viṭṭiṟaṅṅiya pūnilāve
nāḽattĕ ñaṅṅaḽuḍĕ kalyāṇappandalil
māleyattālavumāy nī vareṇaṁ
toḻimāroḍŏttu nī vareṇaṁ
(kānanappŏygayil )

pādirāppandalil paninīrmaḻayil
pādirāppandalil paninīrmaḻayil
modiraṁ māṟunna rātrimullle
māṟattu mayaṅṅunna kalyāṇamālaykk
māyātta saൌrabhaṁ nī tareṇaṁ
(kānanappŏygayil )

premattin divyamāṁ saṁgīdaṁ mūḽimūḽi
kāmuganāy suṭruṁ iḽaṁkāṭre
maṁgalyaveḽayil mālogar keḽkkuvān
maṁgaḽabatraṁ nī sŏlliḍeṇaṁ ninṟĕ
maṁgaḽabatraṁ nī sŏlliḍeṇaṁ
(kānanappŏygayil )