Kaanaappoonguyil oru kavida [M]

കാണാപ്പൂങ്കുയില്‍ ഒരു കവിത [M]
Year
Language

കാണാപ്പൂങ്കുയില്‍ ഒരു കവിത പാടിയോ
കാറ്റിന്‍ ചാമരം നിന്‍ മെയ് തലോടിയോ
തങ്കനിലാപ്പൂമരം തളിരിടുമീ വേളയില്‍
പൊന്മുകിലായ് നീ അരികില്‍ വരൂ....
നീ വരൂ...
കാണാപ്പൂങ്കുയില്‍ ഒരു കവിത പാടിയോ
കാറ്റിന്‍ ചാമരം നിന്‍ മെയ് തലോടിയോ

സ്നേഹം പങ്കുവെയ്ക്കാന്‍ തേനില്‍ മുങ്ങിനില്‍ക്കാന്‍
നമുക്കായ് മാത്രം നമ്മള്‍ കണ്ടുവോ
രാവിന്‍ തോണിയേറി പൂജാപുഷ്പമായ് ഞാന്‍
നിനക്കെന്നെ നേദിക്കാനായ് വന്നുവോ...
കൊലുസ്സിന്റെ കിളിക്കൊഞ്ചൽ സുഖകരം
അലുക്കിട്ട മഴ തുള്ളിക്കൊരുകുടം
മൺവിളക്കില്‍ തുടിക്കുമെന്‍ മനസ്സിന്റെ നാളം
മാലാഖയായ് വന്ന നീയല്ലേ.....
കാണാപ്പൂങ്കുയില്‍ ഒരു കവിതപാടിയോ
കാറ്റിന്‍ ചാമരം നിന്‍ മെയ് തലോടിയോ

വാനില്‍ കൂടുകൂട്ടാം ഞാനും താമസിക്കാം
വിളിപ്പാടുദൂരെ സ്വര്‍ഗ്ഗം നിന്നിടും
മേഘം തേരിറങ്ങും മെല്ലെ കൊണ്ടുപോകും
മണിച്ചിത്രമഞ്ചം നിന്നെ കാത്തിടും
കുടവട്ടം തണലുള്ള കിളിമരം
കുളികഴിഞ്ഞണയുന്ന പുതുനിറം
വെണ്ണിലാവിന്‍ പുടവയിലൊളിക്കുന്ന ചന്ദ്രന്‍
കുഞ്ഞായിത്തീരുന്ന നീയല്ലേ.....

(കാണാപ്പൂങ്കുയില്‍ ....)

kāṇāppūṅguyil ŏru kavida pāḍiyo
kāṭrin sāmaraṁ nin mĕy taloḍiyo
taṅganilāppūmaraṁ taḽiriḍumī veḽayil
pŏnmugilāy nī arigil varū....
nī varū...
kāṇāppūṅguyil ŏru kavida pāḍiyo
kāṭrin sāmaraṁ nin mĕy taloḍiyo

snehaṁ paṅguvĕykkān denil muṅṅinilkkān
namukkāy mātraṁ nammaḽ kaṇḍuvo
rāvin doṇiyeṟi pūjābuṣpamāy ñān
ninakkĕnnĕ nedikkānāy vannuvo...
kŏlussinṟĕ kiḽikkŏñjal sukhagaraṁ
alukkiṭṭa maḻa tuḽḽikkŏruguḍaṁ
maṇviḽakkil tuḍikkumĕn manassinṟĕ nāḽaṁ
mālākhayāy vanna nīyalle.....
kāṇāppūṅguyil ŏru kavidabāḍiyo
kāṭrin sāmaraṁ nin mĕy taloḍiyo

vānil kūḍugūṭṭāṁ ñānuṁ tāmasikkāṁ
viḽippāḍudūrĕ svarggaṁ ninniḍuṁ
meghaṁ teriṟaṅṅuṁ mĕllĕ kŏṇḍuboguṁ
maṇiccitramañjaṁ ninnĕ kāttiḍuṁ
kuḍavaṭṭaṁ taṇaluḽḽa kiḽimaraṁ
kuḽigaḻiññaṇayunna puduniṟaṁ
vĕṇṇilāvin puḍavayilŏḽikkunna sandran
kuññāyittīrunna nīyalle.....

(kāṇāppūṅguyil ....)