Kaanaamarayatt

കാണാമറയത്ത്
Year
Language

കാണാമറയത്ത്
കൈതപ്പൂ വിരിയുംപോലെ
കാറ്ററിയാതെ കവിയുകയായി
കരളില്‍ നിറയെ സുഗന്ധം

(കാണാമറയത്ത്)

ഒരു തേക്കുപാട്ടിന്‍ ഈണമിന്നെന്‍
നെഞ്ചില്‍ നിന്നും വഴിയുകയായ്
കാണാത്ത കുയിലിന്‍‍ പാട്ടു നാടന്‍-
കാറ്റിലൊഴുകിവരുന്നുവോ
അകലങ്ങളില്‍ മഴ പെയ്‌തുവോ
കുളിര്‍കോരിയോ നിന്‍ മേനിയില്‍

(കാണാമറയത്ത്)

ഒരു നീലമേഘം ഏകനായി
വാനിലെങ്ങോ അലയുകയായ്
കേള്‍ക്കാത്ത ഗാനം കേട്ടു നാടന്‍-
പെണ്ണിന്‍ മിഴി നനയുന്നുവോ
ഇരുളാകിലും ഒരു താരകം
തെളിയുന്നുവോ നിന്‍ ജീവനില്‍

(കാണാമറയത്ത്)

kāṇāmaṟayatt
kaidappū viriyuṁpolĕ
kāṭraṟiyādĕ kaviyugayāyi
karaḽil niṟayĕ sugandhaṁ

(kāṇāmaṟayatt)

ŏru tekkubāṭṭin īṇaminnĕn
nĕñjil ninnuṁ vaḻiyugayāy
kāṇātta kuyilin pāṭṭu nāḍan-
kāṭrilŏḻugivarunnuvo
agalaṅṅaḽil maḻa pĕy‌tuvo
kuḽirgoriyo nin meniyil

(kāṇāmaṟayatt)

ŏru nīlameghaṁ eganāyi
vānilĕṅṅo alayugayāy
keḽkkātta gānaṁ keṭṭu nāḍan-
pĕṇṇin miḻi nanayunnuvo
iruḽāgiluṁ ŏru tāragaṁ
tĕḽiyunnuvo nin jīvanil

(kāṇāmaṟayatt)