കാണാക്കൊമ്പിൽ പൂക്കും നീലക്കായാമ്പൂവോ സ്നേഹം...
ഈ ഞാൻ തേടീ....ദ്വാപരമുടിയിൽ ചൂടിയ പീലി-
ക്കണ്ണിൽ കണ്ണിൽ എന്നെ എന്നെയെന്നും...
കാണാക്കൊമ്പിൽ പൂക്കും നീലക്കായാമ്പൂവോ സ്നേഹം...
എന്നിലെ എന്നിൽ രാഗം തൂകി കനിഞ്ഞുവല്ലോ യാദവൻ
ആലിലയാകും....ആലിലയാകും അന്തരാത്മാവിൽ
നിറയെ നീയേ പ്രിയ മാനസാ....
കാണാക്കൊമ്പിൽ പൂക്കും നീലക്കായാമ്പൂവോ സ്നേഹം...(2)
മനവും കനവും നിനവും ചാലേ അറിഞ്ഞു വന്നൊരഴകേ
വേണുവിലൂറും....ആ...ആ....
മഗരിസനീ...ഗസനിധ മധപമ നിരിധപമാ...രിഗസാ....
വേണുവിലൂറും ഗാനാനന്ദം
വേണം ചൊല്ലി പ്രിയ ഗോപിക....
(കാണാക്കൊമ്പിൽ....)