Kaanaakkannil kaanum

കാണാക്കണ്ണിൽ കാണും
Work
Year
Language

കാണാക്കണ്ണില്‍ കാണും നിഴലായ്
എന്നും എന്‍‌ചാരേ നീ.. ഓ..
അറിയാക്കനവില്‍ മറയാതെ
എന്നാളും നീ മാത്രമായ്
കൊഞ്ചും നെഞ്ചിന്നുയിരായ് നീ അരികില്‍ എന്നും കൂട്ടായ്
എന്നോമല്‍ക്കിളിയേ നീ അഴകിന്നഴകേ
മഴമേഘപ്രാവുപോലെ മായാത്തൊരു പൌര്‍ണ്ണമിപോലെ
മനതാരില്‍ വിരുന്നുവന്നു.....

മൊഴികള്‍ തേടിയ മൌനം പാടുകയായ്
മിഴിയിലായിരം മോഹം തെളിയുകയായ്
എനി നിനക്കീ പൊയ്മുഖം വെറുതേ
എനി എനിക്കോ നിന്‍ മനം തുണയായ്
എന്നും എന്നെന്നും നീ എന്നില്‍ വസന്തം
കനവില്‍ എന്‍ നിനവില്‍ നീ മാത്രം എന്‍ സഖിയേ..
കൊഞ്ചും നെഞ്ചിന്നുയിരായ്........

വരകള്‍ തേടിയ വര്‍ണ്ണം വിടരുകയായ്
മഴയായ് പൊഴിയും സ്നേഹം ഒഴുകുകയായ്
ഇനി നിനക്കെൻ ജീവനില്‍ നിറയേ കണിയൊരുക്കും പൊൻകിനാപ്പൂക്കൾ
മിഴിയില്‍ നിറമിഴിയില്‍ ഞാന്‍ വിരിയും മഴവില്ലായ്
ഉണരും പൂങ്കാറ്റായ് ഞാന്‍ പുണര്‍ന്നിടാം നിന്നെ
കൊഞ്ചും നെഞ്ചിന്നുയിരായ്............

kāṇākkaṇṇil kāṇuṁ niḻalāy
ĕnnuṁ ĕn‌sāre nī.. o..
aṟiyākkanavil maṟayādĕ
ĕnnāḽuṁ nī mātramāy
kŏñjuṁ nĕñjinnuyirāy nī arigil ĕnnuṁ kūṭṭāy
ĕnnomalkkiḽiye nī aḻaginnaḻage
maḻameghaprāvubolĕ māyāttŏru paൌrṇṇamibolĕ
manadāril virunnuvannu.....

mŏḻigaḽ teḍiya maൌnaṁ pāḍugayāy
miḻiyilāyiraṁ mohaṁ tĕḽiyugayāy
ĕni ninakkī pŏymukhaṁ vĕṟude
ĕni ĕnikko nin manaṁ tuṇayāy
ĕnnuṁ ĕnnĕnnuṁ nī ĕnnil vasandaṁ
kanavil ĕn ninavil nī mātraṁ ĕn sakhiye..
kŏñjuṁ nĕñjinnuyirāy........

varagaḽ teḍiya varṇṇaṁ viḍarugayāy
maḻayāy pŏḻiyuṁ snehaṁ ŏḻugugayāy
ini ninakkĕn jīvanil niṟaye kaṇiyŏrukkuṁ pŏnkināppūkkaḽ
miḻiyil niṟamiḻiyil ñān viriyuṁ maḻavillāy
uṇaruṁ pūṅgāṭrāy ñān puṇarnniḍāṁ ninnĕ
kŏñjuṁ nĕñjinnuyirāy............