കാണാ കാറ്റിൻ കരിവളയിളകി
കായൽക്കോണിൽ പുലർമഴ ചിതറി
താനേ നെഞ്ചിൽ തിര നുരയും
കനവുകൾ തൻ കുളിർവല വീശി
(കാണാക്കാറ്റിൻ..)
മട വീഴും മനസ്സിന്റെ അഴിയോരത്ത്
മോഹങ്ങൾ കൈമാറും നിധിയാണു നീ
മൂവന്തിക്കുടിലിന്റെ ഇറയോരത്ത്
തിരി നീളും പൂന്തിങ്കൾ കതിരാണു നീ
ചേലുമായ് പാറണ ചെമ്പരുന്തേ
തന്തന തന്തന താന തന്തന തന്തന താന
തന്തന തന്തന താനന
നീയെന്നുള്ളോരം തെന്നിപ്പായും
മോഹപ്പൂമീനെ കണ്ടിട്ടുണ്ടോ
കാറ്റെൻ കാതോരം മൂളിപ്പാകും
നാടൻ പാട്ടു ഞാൻ കേട്ടിട്ടുണ്ടോ
(കാണാക്കാറ്റിൻ..)
മഴ മാഞ്ഞു മാനത്ത് വെയിൽ വീഴുന്നു
മഞ്ചാടിചൂണ്ടൻ നീ എന്തേ ദാഹം
പുന്നെല്ലിൻ മണമാർന്നൊരീ മേനിയിൽ
പൂണാരമണിയാതെ പുണർന്നിടും ഞാൻ
പൂനിലാക്കൊമ്പിലെ പൂത്തിരമ്പീ
തന്തന തന്തന താന തന്തന തന്തന താന
തന്തന തന്തന താനന
നീയെൻ മെയ്യാകെ മുത്തം തന്നാൽ
നാണത്തിൻ ഈണം മീട്ടിപ്പോയാൽ
ആരാനും തമ്മിൽ കണ്ടെന്നാലോ
ചിങ്കാരം തഞ്ചി കൊഞ്ചിച്ചാലോ
(കാണാക്കാറ്റിൻ..)