കാമിനീമുല്ലകള്‍ കാതോര്‍ത്തുനിന്നു
പാതിരാസൗരഭം കൈനീട്ടവേ
തെന്നല്‍ കാത്തുനില്‍ക്കവേ നീലപ്പാടുമായ്
നിറതിങ്കള്‍ വെണ്‍മേഘക്കാട്ടില്‍ വിരിയവേ
(കാമിനീമുല്ലകള്‍)
കവിളാകെ വേര്‍പ്പുനീരണിഞ്ഞ രാത്രിമലരേ
മൊഴി തേടുമാര്‍ദ്രമൗനമലരേ
ആത്മാവിലുണരുന്നു മധുഗാനശകലം
നയനങ്ങളിയുന്നു ഹിമതാരകിരണം
ഈ സാന്ദ്രമാം യാമങ്ങളില്‍
വിടരുന്ന മധുരിമ നീ
(കാമിനീമുല്ലകള്‍)
ഈ രാത്രി വാനില്‍ നീന്തിവന്ന രാഗമുകിലേ
കുളിരാടിനിന്ന ദാഹമുകിലേ
മുഖഭംഗി പകരുന്ന പൂനിലാവണയും
കന്യകാഗാനങ്ങള്‍ പൂമഞ്ഞിലലിയും
ആശ്ലേഷമാം പൂവല്ലിയില്‍
തലചായ്ച്ച കാമന നീ
(കാമിനീമുല്ലകള്‍)