കാമിനീ നിന്‍ കാതരമിഴികളില്‍
കാണ്മൂ ഞാനൊരു സ്വര്‍ഗ്ഗകവാടം
കാത്തിരുന്ന മന്ദാരമലരുകള്‍
പൂത്ത നന്ദന മലര്‍വാടം (കാമിനീ)
ഐരാവതവും അമൃതകുംഭവും
അരയന്നങ്ങള്‍ നീന്തും സരസ്സും
ഉര്‍വശി മേനക രംഭ തിലോത്തമ
നൃത്തമാടും ദേവസദസ്സും (കാമിനീ)
കാമധേനുവും കല്പകതരുവും
ആ മനോഹര പാരിജാതവും
മന്മഥകേളീ മണ്ഡപവും അതില്‍
എനിക്കൊരുക്കിയ സിംഹാസനവും (കാമിനീ)
മന്ദമന്ദം എന്നരികില്‍ നീ
മന്ദഹാസവുമായി വരുമ്പോള്‍
മുഖത്തിലെന്തേ നാണം നല്‍കിയ
മൂടുപടം നീ അണിയുന്നൂ (കാമിനീ)