കാമന്റെ കൊടിയുടെ അടയാളം
കാമിനീ നിൻ കാർക്കൂന്തളം അതു
രാസലീലയിലഴിയുമ്പോഴൊരു
രാജമല്ലിപ്പൂ ചൂടിക്കാം
(കാമന്റെ....)
അനങ്ങുമ്പോൾ തുളുമ്പും നിൻ പളുങ്കുഗോളം
അകതാരിലുണർത്തുന്നൊരിലത്താളം
അരഞ്ഞാണം കിലുങ്ങുന്നൊരരക്കെട്ട്
ആവേശമുണർത്തിടും അങ്കത്തട്ട്
(കാമന്റെ......)
കണ്ണാടി തോൽക്കുന്ന മിനുമിനുപ്പ്
കരളിൽ കുളിർമ്മയുള്ള കണങ്കാല്
ഏതിലയും മധുരിക്കും മലർനികുഞ്ജം
ചേതോഹരീ നിൻ നവയൗവ്വനം
(കാമന്റെ....)