Kaamadevanre sreegovilil

കാമദേവന്റെ ശ്രീകോവിലില്‍
Work
Year
Language

കാമദേവന്റെ ശ്രീകോവിലില്‍
കാലം നേദിച്ച പഞ്ചാമൃതം..
കാമിനീ നിന്‍ മന്ദഹാസം
കാവ്യവാസന്ത സുപ്രഭാതം..

സ്നേഹസാഗര തീരങ്ങളില്‍
മോഹം വളര്‍ത്തും പൂവനങ്ങള്‍..
കാമിനീ നിന്‍ ഭാവനകള്‍
കാവ്യസുന്ദര കാമനകള്‍..

പ്രേമമഞ്ജുഷേ നിന്‍ പുണ്യശീതള
മോഹപദ്മദളത്തില്‍..
ഞാനൊരാനന്ദ സ്വര്‍‌ഗ്ഗോദയത്തിലെ
രാഗരശ്മിയായ് വന്നു..

ആ വികാര സിരാരേഖമാലയില്‍
ആ സുഗന്ധ ബന്ധത്തില്‍..
ഞാനൊരാര്‍ദ്രമാമോര്‍മ്മയായ് നിന്നിലെ
ഗാനചൈതന്യമായി..

kāmadevanṟĕ śrīgovilil
kālaṁ nedicca pañjāmṛtaṁ..
kāminī nin mandahāsaṁ
kāvyavāsanda suprabhādaṁ..

snehasāgara tīraṅṅaḽil
mohaṁ vaḽarttuṁ pūvanaṅṅaḽ..
kāminī nin bhāvanagaḽ
kāvyasundara kāmanagaḽ..

premamañjuṣe nin puṇyaśīdaḽa
mohabadmadaḽattil..
ñānŏrānanda svar‌ggodayattilĕ
rāgaraśmiyāy vannu..

ā vigāra sirārekhamālayil
ā sugandha bandhattil..
ñānŏrārdramāmormmayāy ninnilĕ
gānasaidanyamāyi..