കാമാക്ഷീ കാതരാക്ഷീ
കണ്ടു ഞാൻ രസിച്ചു
കണാപ്പാഠം പഠിച്ചു നിന്റെ
കടാക്ഷ മുനയുടെ കാമശാസ്ത്രം (കാമാക്ഷീ)
ആദ്യമായ് യൗവനം ചൂടേൽക്കുമ്പോൾ
അസ്ഥികൾ പൂക്കുമെന്നറിഞ്ഞിരുന്നില്ല ഞാൻ
സ്വപ്നം കണ്ടു വിടർന്നാൽ ജീവിതം
സുന്ദരമാകുമെന്നറിഞ്ഞിരുന്നില്ല ഞാൻ
ആഹ...അഹ... (കാമാക്ഷീ)
ആദ്യമായ് ലജ്ജയെ ലാളിക്കുമ്പോൾ
ആ സുഖമെന്തെന്നറിഞ്ഞിരുന്നില്ല ഞാൻ
പ്രേമം കൊണ്ടു പൊതിഞ്ഞാൽ സ്ത്രീയൊരു
ദേവതയാകുമെന്നറിഞ്ഞിരുന്നില്ല ഞാൻ
ആഹ...അഹ... (കാമാക്ഷീ)