Kaalu manniluraykkaatta

കാലു മണ്ണിലുറയ്ക്കാത്ത
Work
Year
Language

കാലു മണ്ണിലുറയ്ക്കാത്ത കൗമാരം മാരന്‍
ജാലം കാട്ടി മയക്കുന്ന മലര്‍മാസം
നീല നീല മിഴി രണ്ടും പൂങ്കിനാവിന്‍ താളത്തില്‍
പീലി നീര്‍ത്തി നൃത്തം ചെയ്യും കളിപ്രായം (2)
കാലു മണ്ണിലുറയ്ക്കാത്ത കൗമാരം മാരന്‍
ജാലം കാട്ടി മയക്കുന്ന മലര്‍മാസം

പൊട്ടിച്ചിരിയെത്തിനോക്കും തത്തമ്മച്ചുണ്ട് ഇവള്‍
എട്ടും പൊട്ടും തിരിയാത്ത കുട്ടത്തിപ്രാവ്
(പൊട്ടിച്ചിരിയെത്തിനോക്കും)
മൊട്ടുപൂവായ് വിരിഞ്ഞില്ല മട്ടുമാറിക്കഴിഞ്ഞില്ല
തട്ടിമുട്ടി കളിക്കുന്നു വരിവണ്ട് നെഞ്ചില്‍
മുട്ടി മുട്ടി വിളിക്കുന്നു തേന്‍വണ്ട്

കാലു മണ്ണിലുറയ്ക്കാത്ത കൗമാരം മാരന്‍
ജാലം കാട്ടി മയക്കുന്ന മലര്‍മാസം

ഇഷ്ടമുള്ള കളിത്തോഴനു സമ്മാനം നല്‍കാന്‍ ചോപ്പു
പട്ടുറുമാല്‍ തുന്നിയിന്നു കവിള്‍ രണ്ടും
(ഇഷ്ടമുള്ള കളിത്തോഴനു)
തങ്കവര്‍ണ്ണ നുണക്കുഴി തന്നിലൊരു പേരു മാത്രം
കുങ്കുമത്താല്‍ കുറിച്ചിട്ടു ചെറു നാണം ഇതു
മംഗലപ്പൂമാരനുള്ള സമ്മാനം

(കാലു മണ്ണിലുറയ്ക്കാത്ത)

kālu maṇṇiluṟaykkātta kaumāraṁ māran
jālaṁ kāṭṭi mayakkunna malarmāsaṁ
nīla nīla miḻi raṇḍuṁ pūṅgināvin dāḽattil
pīli nīrtti nṛttaṁ sĕyyuṁ kaḽiprāyaṁ (2)
kālu maṇṇiluṟaykkātta kaumāraṁ māran
jālaṁ kāṭṭi mayakkunna malarmāsaṁ

pŏṭṭicciriyĕttinokkuṁ tattammaccuṇḍ ivaḽ
ĕṭṭuṁ pŏṭṭuṁ tiriyātta kuṭṭattiprāv
(pŏṭṭicciriyĕttinokkuṁ)
mŏṭṭubūvāy viriññilla maṭṭumāṟikkaḻiññilla
taṭṭimuṭṭi kaḽikkunnu varivaṇḍ nĕñjil
muṭṭi muṭṭi viḽikkunnu tenvaṇḍ

kālu maṇṇiluṟaykkātta kaumāraṁ māran
jālaṁ kāṭṭi mayakkunna malarmāsaṁ

iṣṭamuḽḽa kaḽittoḻanu sammānaṁ nalgān soppu
paṭṭuṟumāl tunniyinnu kaviḽ raṇḍuṁ
(iṣṭamuḽḽa kaḽittoḻanu)
taṅgavarṇṇa nuṇakkuḻi tannilŏru peru mātraṁ
kuṅgumattāl kuṟicciṭṭu sĕṟu nāṇaṁ idu
maṁgalappūmāranuḽḽa sammānaṁ

(kālu maṇṇiluṟaykkātta)