Kaalindi teeramuranni

കാളിന്ദി തീരമുറങ്ങി
Year
Language

ലാലാലാ..ലാലാലാ...

കാളിന്ദീതീരമുറങ്ങീ രസരാസകേളിയും തീർന്നു
പൊന്നന്തിയിൽ നീ മയങ്ങും പൂത്ത ലതാവനിയിൽ
ഇടയപ്പെണ്ണിനെ പോലെ
തിരുമുന്നിൽ വൈകി ഞാൻ വന്നു
തിരുമുന്നിൽ വൈകി ഞാൻ വന്നു (കാളിന്ദി....)

ഹൃദയമാം ശംഖിലെ പനിനീരുമായ് ഞാൻ
വിരിഞ്ഞു ഭവാനെ എന്നും ധ്യാനിക്കാൻ
ഈ മടിയിൽ ചാഞ്ചാടുവാൻ
നിൻ കുഴൽ വിളി കേൾക്കാൻ
എന്നും കാത്തു കാത്തു ഞാൻ നിന്നു
എന്നും കാത്തു കാത്തു ഞാൻ നിന്നു (കാളിന്ദി,....)

രജനി തൻ മഞ്ചലിൽ നിറതിങ്കളായ് നീ
വിരുന്നു വരുന്ന നാളും നോക്കി ഞാൻ
ഈ അരിയ മൺകൂരയിൽ പൂമണിയറ തീർക്കാൻ
നിന്നെ നോക്കി നോക്കി ഞാൻ നിന്നൂ
നിന്നെ നോക്കി നോക്കി ഞാൻ നിന്നൂ (കാളിന്ദി...)

lālālā..lālālā...

kāḽindīdīramuṟaṅṅī rasarāsageḽiyuṁ tīrnnu
pŏnnandiyil nī mayaṅṅuṁ pūtta ladāvaniyil
iḍayappĕṇṇinĕ polĕ
tirumunnil vaigi ñān vannu
tirumunnil vaigi ñān vannu (kāḽindi....)

hṛdayamāṁ śaṁkhilĕ paninīrumāy ñān
viriññu bhavānĕ ĕnnuṁ dhyānikkān
ī maḍiyil sāñjāḍuvān
nin kuḻal viḽi keḽkkān
ĕnnuṁ kāttu kāttu ñān ninnu
ĕnnuṁ kāttu kāttu ñān ninnu (kāḽindi,....)

rajani tan mañjalil niṟadiṅgaḽāy nī
virunnu varunna nāḽuṁ nokki ñān
ī ariya maṇgūrayil pūmaṇiyaṟa tīrkkān
ninnĕ nokki nokki ñān ninnū
ninnĕ nokki nokki ñān ninnū (kāḽindi...)