Kaalindi tadattile raadha

കാളിന്ദി തടത്തിലെ രാധ
Year
Language

കാളിന്ദി തടത്തിലെ രാധ
കണ്ണന്റെ കളിത്തോഴി രാധ
ദ്വാരകാപുരിയില്‍ രുക്മിണീസ്വയംവര
ഗോപുരപ്പന്തലില്‍ പോയി

കണ്ണീരിലീറനായ പുഷ്പോപഹാരമവള്‍
കായാമ്പൂവര്‍ണ്ണനു കാഴ്ചവെച്ചു
കണ്ണന്‍ കാഞ്ചനവേണുവൂതി
കാമുകിതന്‍ മൌനം ഗല്‍ഗദമായി
അവള്‍ പാടീ
ധീരസമീരേ യമുനാതീരേ
വസതിവനേ വനമാലി
കാളിന്ദി തടത്തിലെ രാധ....

ചക്രവര്‍ത്തിനി രുക്മിണി രാധയുടെ
സ്വര്‍ഗ്ഗകര്‍ണ്ണാമൃതമാസ്വദിച്ചു
കണ്ണന്റെ കൈവിരല്‍ താളമായി
കാമുകിതന്‍ ദാഹം ഗാനമായി
അവള്‍പാടീ ...
രതിസുഖസാരേ ഗതമഭിസാരേ
മദനമനോഹരവേഷം....
കാളിന്ദിതടത്തിലെ രാധ....

kāḽindi taḍattilĕ rādha
kaṇṇanṟĕ kaḽittoḻi rādha
dvāragāburiyil rukmiṇīsvayaṁvara
goburappandalil poyi

kaṇṇīrilīṟanāya puṣpobahāramavaḽ
kāyāmbūvarṇṇanu kāḻsavĕccu
kaṇṇan kāñjanaveṇuvūdi
kāmugidan maൌnaṁ galgadamāyi
avaḽ pāḍī
dhīrasamīre yamunādīre
vasadivane vanamāli
kāḽindi taḍattilĕ rādha....

sakravarttini rukmiṇi rādhayuḍĕ
svarggagarṇṇāmṛtamāsvadiccu
kaṇṇanṟĕ kaiviral tāḽamāyi
kāmugidan dāhaṁ gānamāyi
avaḽpāḍī ...
radisukhasāre gadamabhisāre
madanamanoharaveṣaṁ....
kāḽindidaḍattilĕ rādha....