Kaali bhadragaali kaattarulu devi

കാളി ഭദ്രകാളി കാത്തരുളു ദേവി
Year
Language

കാളീ ഭദ്രകാളീ കാത്തരുളൂ ദേവീ
മായേ മഹമായേ മാരിയമ്മന്‍ തായേ

അമ്മന്‍കുടമേന്തി ആടിയാടി വന്നേന്‍
പമ്പമേളം കൊട്ടി പാടിപ്പാടി വന്നേന്‍
നിന്റെ പാദപങ്കജങ്ങള്‍ തേടിത്തേടി വന്നേന്‍
കുങ്കുമവും കുരുന്നിലയും മഞ്ഞളുമായ് വന്നേന്‍
(കാളീ ഭദ്രകാളീ.....)

അറിയാതടിയങ്ങള്‍ ചെയ്യും പിഴകളെല്ലാം
മറക്കൂ മാപ്പുതരൂ മായാഭഗവതിയേ
നിന്റെ കോവില്‍നട തുറക്കാന്‍ ഓടിയോടി വന്നേന്‍
ദാരുകനെ നിഗ്രഹിച്ച ദേവതയേ കനിയൂ
(കാളീ ഭദ്രകാളീ.....)

ഭക്തരക്ഷക നീ ശക്തിരൂപിണി നീ
കരളില്‍ തിരയടിയ്ക്കും കരുണാസാഗരം നീ
നിന്റെ ദീപമാല കാണാന്‍ നോമ്പുനോറ്റു വന്നേന്‍
കൂട്ടുചെര്‍ന്നു കുടവുമായി കുമ്മി പാടി വന്നേന്‍
(കാളീ ഭദ്രകാളീ.....)

kāḽī bhadragāḽī kāttaruḽū devī
māye mahamāye māriyamman dāye

ammankuḍamendi āḍiyāḍi vannen
pambameḽaṁ kŏṭṭi pāḍippāḍi vannen
ninṟĕ pādabaṅgajaṅṅaḽ teḍitteḍi vannen
kuṅgumavuṁ kurunnilayuṁ maññaḽumāy vannen
(kāḽī bhadragāḽī.....)

aṟiyādaḍiyaṅṅaḽ sĕyyuṁ piḻagaḽĕllāṁ
maṟakkū māppudarū māyābhagavadiye
ninṟĕ kovilnaḍa tuṟakkān oḍiyoḍi vannen
dāruganĕ nigrahicca devadaye kaniyū
(kāḽī bhadragāḽī.....)

bhaktarakṣaga nī śaktirūbiṇi nī
karaḽil tirayaḍiykkuṁ karuṇāsāgaraṁ nī
ninṟĕ dībamāla kāṇān nombunoṭru vannen
kūṭṭusĕrnnu kuḍavumāyi kummi pāḍi vannen
(kāḽī bhadragāḽī.....)