Kaalattin kaliyodam

കാലത്തിന്‍ കളിയോടം
Year
Language

കാലത്തിന്‍ കളിയോടം രാപ്പകലിൻ ഓളം മായും
ദൂരമെന്ന തീരം തേടി അനുനിമിഷം വിധി തുഴയും
അനന്തമായ് ആ വഴി നീളുന്നു
(കാലത്തിൻ...)

ഞാൻ കൊതിച്ച തീരമെങ്ങോ ശ്യാമവന ച്ഛായയെങ്ങോ
ഈ വിഷാദം പുഞ്ചിരിയായ് പൂവണിയും നേരമെന്നോ
വാടും വെയിൽ പട്ടിൻ ദുഃഖഗാനം പാടാൻ
(കാലത്തിൻ...)

കാറ്റുലയ്ക്കും നീലവാനം കാറണിയും ഭാവികാലം
കാറ്റു പായ് തൻ ചിറകൊടിച്ചു ആർത്തി പൂണ്ട വിധി ചിരിക്കും
ചൂഴും ഇരുൾപ്പാടിൽ വീണ്ടും ദുഃഖം തേങ്ങീ
(കാലത്തിൻ...)

kālattin kaḽiyoḍaṁ rāppagalin oḽaṁ māyuṁ
dūramĕnna tīraṁ teḍi anunimiṣaṁ vidhi tuḻayuṁ
anandamāy ā vaḻi nīḽunnu
(kālattin...)

ñān kŏdicca tīramĕṅṅo śyāmavana schāyayĕṅṅo
ī viṣādaṁ puñjiriyāy pūvaṇiyuṁ neramĕnno
vāḍuṁ vĕyil paṭṭin duḥkhagānaṁ pāḍān
(kālattin...)

kāṭrulaykkuṁ nīlavānaṁ kāṟaṇiyuṁ bhāvigālaṁ
kāṭru pāy tan siṟagŏḍiccu ārtti pūṇḍa vidhi sirikkuṁ
sūḻuṁ iruḽppāḍil vīṇḍuṁ duḥkhaṁ teṅṅī
(kālattin...)