Kaalatte nyaaan kani kandu

കാലത്തെ ഞാന്‍ കണി കണ്ടു
Year
Language

കാലത്തെ ഞാന്‍ കണികണ്ടു
കരിമ്പുവില്ലും... മലരമ്പും...
ചില്ലിക്കൊടിയാല്‍ കാമുകനെയ്‌തൊരു
മല്ലീശരവും... മാമ്പൂവും...
(കാലത്തെ...)

ഇന്നു വിണ്ണിനു‍ ചന്തം നോക്കാന്‍
കന്നിയാറൊരു കണ്ണാടി...
ഇന്നു പെണ്ണിനു തിലകം ചാര്‍ത്താന്‍
പുലരിച്ചോപ്പിന്‍ സിന്ദൂരം....
(കാലത്തെ)

ഇന്നു വന്നൊരു പൂക്കാലത്തിനു
കണ്ണെഴുതാന്‍ കരിമേഘം...
നിന്നു തുള്ളി നൃത്തം വയ്‌ക്കാന്‍
സുന്ദരമാം വനവീഥി....
(കാലത്തെ)

ഇന്നെനിക്ക് നീന്തിനടക്കാന്‍
കിനാവിന്റെ പെരിയാറ്...
പാടിയാടിയുല്ലസിക്കാന്‍
പ്രേമത്തിന്‍ പൊന്നൂഞ്ഞാല്‍
(കാലത്തെ)

kālattĕ ñān kaṇigaṇḍu
karimbuvilluṁ... malarambuṁ...
sillikkŏḍiyāl kāmuganĕy‌tŏru
mallīśaravuṁ... māmbūvuṁ...
(kālattĕ...)

innu viṇṇinu sandaṁ nokkān
kanniyāṟŏru kaṇṇāḍi...
innu pĕṇṇinu tilagaṁ sārttān
pulariccoppin sindūraṁ....
(kālattĕ)

innu vannŏru pūkkālattinu
kaṇṇĕḻudān karimeghaṁ...
ninnu tuḽḽi nṛttaṁ vay‌kkān
sundaramāṁ vanavīthi....
(kālattĕ)

innĕnikk nīndinaḍakkān
kināvinṟĕ pĕriyāṟ...
pāḍiyāḍiyullasikkān
premattin pŏnnūññāl
(kālattĕ)