Kaalamoru deebam

കാലമൊരു ദീപം
Year
Language

കാലമൊരു ദീപം കൈവെടിഞ്ഞോ
മോഹമലരെല്ലാം വീണടിഞ്ഞോ
മേഘമാലകള്‍ ഇരുള്‍ മൂടി മാഞ്ഞുവോ
ഈ തൃസന്ധ്യയില്‍ കിളി പോയ്‌ മറഞ്ഞുവോ
ഇതുവഴി ഇണക്കിളി വീണ്ടും നീ വരില്ലേ
(കാലമൊരു ദീപം )

ഏതോ കൂരമ്പാല്‍ വീഴും പൊന്മാനായ്‌
തെങ്ങുമ്പോഴും ചുണ്ടിലെ വിഷാദ ഗീതവുമായ്
ആത്മാവും മുറിഞ്ഞേ പോകുമ്പോള്‍
ആപാദം തകര്‍ന്നേ പോകുമ്പോള്‍
ഒരു വാരിളം തൂവലാല്‍ മൃദുവായ് തഴുകാന്‍ പോലും
നീ വരില്ലേ (കാലമൊരു ദീപം )

ഏതോ പൊന്‍ തുടിയില്‍ താളം പൊയ്പ്പോയി
പാടുമ്പോഴും നെഞ്ചിലെ വിമൂക രാഗവുമായ്
ഓളങ്ങള്‍ അകന്നേ പോകുമ്പോള്‍
നീയെന്നെ മറന്നേ പോകുമ്പോള്‍
ഒരു സാഗരം പോലെ ഞാന്‍ കരകളില്‍ അലമുറയോടെ
തേടി വന്നു (കാലമൊരു ദീപം)

kālamŏru dībaṁ kaivĕḍiñño
mohamalarĕllāṁ vīṇaḍiñño
meghamālagaḽ iruḽ mūḍi māññuvo
ī tṛsandhyayil kiḽi poy‌ maṟaññuvo
iduvaḻi iṇakkiḽi vīṇḍuṁ nī varille
(kālamŏru dībaṁ )

edo kūrambāl vīḻuṁ pŏnmānāy‌
tĕṅṅumboḻuṁ suṇḍilĕ viṣāda gīdavumāy
ātmāvuṁ muṟiññe pogumboḽ
ābādaṁ tagarnne pogumboḽ
ŏru vāriḽaṁ tūvalāl mṛduvāy taḻugān poluṁ
nī varille (kālamŏru dībaṁ )

edo pŏn tuḍiyil tāḽaṁ pŏyppoyi
pāḍumboḻuṁ nĕñjilĕ vimūga rāgavumāy
oḽaṅṅaḽ aganne pogumboḽ
nīyĕnnĕ maṟanne pogumboḽ
ŏru sāgaraṁ polĕ ñān karagaḽil alamuṟayoḍĕ
teḍi vannu (kālamŏru dībaṁ)