കാലമൊരജ്ഞാതകാമുകന്‍....
ആ.......
കാലമൊരജ്ഞാതകാമുകന്‍
ജീവിതമോ പ്രിയകാമുകി
കനവുകള്‍ നല്‍കും കണ്ണീരും നല്‍കും
വാരിപ്പുണരും വലിച്ചെറിയും
കാലമൊരജ്ഞാതകാമുകന്‍......
ആകാശപ്പൂവാടി തീര്‍ത്തുതരും പിന്നെ
അതിനുള്ളിലരക്കില്ലം പണിഞ്ഞുതരും
അനുരാഗശിശുക്കളേയാ വീട്ടില്‍ വളര്‍ത്തും
അവസാനം ദുഃഖത്തിന്‍ അഗ്നിയിലെരിക്കും
കഷ്ടം സ്വപ്നങ്ങളീവിധം....
കാലമൊരജ്ഞാതകാമുകന്‍.....
കാണാത്തസ്വര്‍ഗ്ഗങ്ങള്‍ കാട്ടിത്തരും പിന്നെ
കനകവിമാനത്തില്‍ കൊണ്ടുപോകും
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും
ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നിറക്കും
കഷ്ടം ബന്ധങ്ങളീവിധം....
കാലമൊരജ്ഞാതകാമുകന്‍.....