കാളമേഘത്തൊപ്പിവെച്ച കുന്നിനു മീതേ
കരിങ്കട്ടി ദൈവത്താരേ
ഈ കളഞ്ഞു കിട്ടിയ പൊടിയനെ നീ
ഉയിരോടെ നല്‍കണേ. (കാളമേഘ)
തൈലമിട്ടു കുളിപ്പിക്കാം ദൈവത്താരേ
തമിഴ് നാടന്‍ പട്ടു തരാം - ദൈവത്താരേ
മുടികെട്ടാന്‍ പീലിതരാം ദൈവത്താരേ
മുത്തു മാല കോര്‍ത്തു തരാം ദൈവത്താരേ
കല്‍വിളക്കു കൊത്തിത്തരാം കര്‍പൂരം കൊളുത്തിതരാം
കാടെല്ലാമലങ്കരിക്കാം ദൈവത്താരേ
ഹൊയ് ഹൊയ് ഹൊയ്യാഹൊയ് (കാളമേഘ)
മാനെറച്ചി ചുട്ടു തരാം ദൈവത്താരേ
മൊളങ്കുഴലില്‍ തേനു തരാം ദൈവത്താരേ
മണ്ഠപത്തറ കെട്ടിത്തരാം ദൈവത്താരേ
മയിലാട്ടമാടിത്തരാം ദൈവത്താരേ
വെള്ളിയമ്മ കാത്തിരിക്കും വെള്ളാരങ്കുന്നിലെ
പള്ളിയറ മേഞ്ഞു തരാം ദൈവത്താരേ
ഹൊയ് ഹൊയ് ഹൊയ്യാഹൊയ് (കാളമേഘ)