Kaalam oru pravaaham

കാലം ഒരു പ്രവാഹം
Year
Language

കാലം ഒരു പ്രവാഹം കാലം ഒരു പ്രവാഹം
ആലംബമില്ലാതെ മുങ്ങിയും പൊങ്ങിയും
അതിലലയുന്നു വ്യാമോഹം ജീവിത വ്യാമോഹം
കാലം ഒരു പ്രവാഹം

കയ്യെത്തുന്നിടത്താണെന്നു തോന്നും
കണ്ടാലഴകുള്ള ചക്രവാളം..
അടുക്കുമ്പോഴകലും അകലുമ്പോള്‍ അടുക്കും
ആശാ ചക്രവാളം
എവിടേ തീരമെവിടേ?
അവസാന വിശ്രമമെവിടേ?
കാലം ഒരു പ്രവാഹം.....

വെള്ളത്തിലെഴുതിയ വാഗ്ദാനങ്ങള്‍
വഴിയില്‍ കാണുന്ന സ്വപ്നങ്ങള്‍ ..
ഉറങ്ങുമ്പോള്‍ ഉണരും ഉണരുമ്പോള്‍ ഉറങ്ങും
ഓരോ പൊയ്മുഖങ്ങള്‍ ‍
എവിടേ തീരമെവിടേ അവസാന വിശ്രമമെവിടേ?
കാലം ഒരു പ്രവാഹം.....

kālaṁ ŏru pravāhaṁ kālaṁ ŏru pravāhaṁ
ālaṁbamillādĕ muṅṅiyuṁ pŏṅṅiyuṁ
adilalayunnu vyāmohaṁ jīvida vyāmohaṁ
kālaṁ ŏru pravāhaṁ

kayyĕttunniḍattāṇĕnnu tonnuṁ
kaṇḍālaḻaguḽḽa sakravāḽaṁ..
aḍukkumboḻagaluṁ agalumboḽ aḍukkuṁ
āśā sakravāḽaṁ
ĕviḍe tīramĕviḍe?
avasāna viśramamĕviḍe?
kālaṁ ŏru pravāhaṁ.....

vĕḽḽattilĕḻudiya vāgdānaṅṅaḽ
vaḻiyil kāṇunna svapnaṅṅaḽ ..
uṟaṅṅumboḽ uṇaruṁ uṇarumboḽ uṟaṅṅuṁ
oro pŏymukhaṅṅaḽ
ĕviḍe tīramĕviḍe avasāna viśramamĕviḍe?
kālaṁ ŏru pravāhaṁ.....