Kaalam maari katha maari

കാലം മാറി കഥ മാറി
Year
Language

കാലം മാറി കഥമാറി
ഇന്നലത്തെ കഥവേറെ
ഇന്നുകാലത്തെ കഥവേറെ
ഇന്നു രാത്രിയിലെ കഥയേത്
നിക്കാഹിന്‍ സ്വര്‍ഗ്ഗീയ സല്‍ക്കാരം

കാലം മാറി കഥമാറി
നിക്കാഹു തീര്‍ന്നല്ലോ നിക്കണ്ടാ
നിക്കണ്ട നോക്കണ്ട നിക്കണ്ട നോക്കണ്ട കാണണ്ടാ
കാലം മാറി കഥമാറി...

സ്വര്‍ഗ്ഗത്തില്‍ തീര്‍ത്തതാണീക്കഥ
നിക്കാഹ് നിക്കാഹ്
ഇത്രനാളും സ്വപ്നത്തില്‍ കണ്ടകഥ
നിക്കാഹ്
പുത്തന്‍ കുടുംബകഥ നിക്കാഹ്
കാലം മാറി കഥമാറി...

ആ.....
മാന്‍‌കുട്ടി മറിമാന്‍കണ്ണി മണവാട്ടി
മനസ്സാല്‍ മധുനുകരുന്നു മണവാട്ടി
മാരനെ കിനാക്കാണുന്നു
ഇന്നിതുവരെ നീ ഒറ്റ ഇന്നുമുതല്‍ ഇരട്ട
നാളെ നാളെ അങ്ങനെ നീളുമ്പോള്‍
നമ്മള്‍ രണ്ട് നമുക്കുരണ്ട്
നിക്കാഹ് നിക്കാഹ് നിക്കാഹ് നിക്കാഹ്

ഇനിമേല്‍ കഥവേറെ....
ആ....
ഇരുഹൃദയനദികള്‍ ഒഴുകിയൊഴുകി ചേരും
മധുരമധുര മദനകഥയിതു വേറെ
നിക്കാഹ് നിക്കാഹ് നിക്കാഹ് നിക്കാഹ്
കാലം മാറി കഥമാറി...

പുതുക്കത്തിന്‍ രാത്രിയാണേ പുതിയൊരു
തുടക്കത്തിന്‍ രാത്രിയാണേ
മനസ്സും മനസ്സും ചേര്‍ന്നു പുതിയൊരു
ബഹര്‍ തീര്‍ക്കും
അടുപ്പത്തിന്‍ രാത്രിയാണേ

കുടിക്കാന്‍ മധുരിക്കും പാലുണ്ടേ
പക്ഷേ കുടിക്കില്ല
കഴിക്കാന്‍ പലജാതി പഴമുണ്ടേ
പക്ഷേ കഴിക്കില്ല
മുറുക്കാന്‍ താംബാളം കിടക്കാന്‍ പൂമെത്ത
ഒന്നു മുറുക്കും പക്ഷേ കിടക്കില്ല
നിക്കാഹ് നിക്കാഹ് നിക്കാഹ് നിക്കാഹ്
കാലം മാറി കഥമാറി...

kālaṁ māṟi kathamāṟi
innalattĕ kathaveṟĕ
innugālattĕ kathaveṟĕ
innu rātriyilĕ kathayet
nikkāhin svarggīya salkkāraṁ

kālaṁ māṟi kathamāṟi
nikkāhu tīrnnallo nikkaṇḍā
nikkaṇḍa nokkaṇḍa nikkaṇḍa nokkaṇḍa kāṇaṇḍā
kālaṁ māṟi kathamāṟi...

svarggattil tīrttadāṇīkkatha
nikkāh nikkāh
itranāḽuṁ svapnattil kaṇḍagatha
nikkāh
puttan kuḍuṁbagatha nikkāh
kālaṁ māṟi kathamāṟi...

ā.....
mān‌kuṭṭi maṟimānkaṇṇi maṇavāṭṭi
manassāl madhunugarunnu maṇavāṭṭi
māranĕ kinākkāṇunnu
inniduvarĕ nī ŏṭra innumudal iraṭṭa
nāḽĕ nāḽĕ aṅṅanĕ nīḽumboḽ
nammaḽ raṇḍ namukkuraṇḍ
nikkāh nikkāh nikkāh nikkāh

inimel kathaveṟĕ....
ā....
iruhṛdayanadigaḽ ŏḻugiyŏḻugi seruṁ
madhuramadhura madanagathayidu veṟĕ
nikkāh nikkāh nikkāh nikkāh
kālaṁ māṟi kathamāṟi...

pudukkattin rātriyāṇe pudiyŏru
tuḍakkattin rātriyāṇe
manassuṁ manassuṁ sernnu pudiyŏru
bahar tīrkkuṁ
aḍuppattin rātriyāṇe

kuḍikkān madhurikkuṁ pāluṇḍe
pakṣe kuḍikkilla
kaḻikkān palajādi paḻamuṇḍe
pakṣe kaḻikkilla
muṟukkān dāṁbāḽaṁ kiḍakkān pūmĕtta
ŏnnu muṟukkuṁ pakṣe kiḍakkilla
nikkāh nikkāh nikkāh nikkāh
kālaṁ māṟi kathamāṟi...