കാലം കവര്‍ന്നെടുത്ത
കളിമണ്‍ ശില്‍പ്പങ്ങളില്‍
ഭാവം പകര്‍ന്നു രാജശില്‍പ്പി
ഏതോ രാജശില്‍പ്പി
ഭൂതകാലത്തിന്റെ ഉള്ളമ്പലങ്ങളില്‍
ആരുമില്ലെങ്ങും വിജനമായി (2)
കൂടൊഴിഞ്ഞ ഇണപ്പക്ഷികള്‍ നീങ്ങുമ്പോള്‍
തേങ്ങിയോ നീ മാത്രം ഏകനായി
നീ മാത്രം ഏകനായി (കാലം കവര്‍ന്ന )
ഹൃദയങ്ങള്‍ കൈവിട്ട ചിപ്പികള്‍ക്കായി
ഇവിടെ ഈ തീരത്തലഞ്ഞു (2)
എവിടേയ്ക്കു പോകും അനന്തത മാത്രം
അകലുമീ സ്വപ്നാടകന്‍ (കാലം കവര്‍ന്ന)