കാലം കൈവിരലാല്‍ കളംമെഴുതും കണിമലരോ
തുമ്പികള്‍ താരാട്ടും കളിവീണാ പല്ലവിയോ
ഈ സൂനം വിരിയുന്ന പൂവനിയില്‍
ഈ ഗാനം വിളയുന്നു മുളംകുഴലില്‍
കാലം കൈവിരലാല്‍ .. ..
ഈ വസന്തം ഇവിടെ ഓരോ ഈണമേകുമ്പോഴും (2)
മനസ്സിലെ പൂവുകള്‍ മധുകണം പെയ്തിടും
മൗനമായ് മൂകമായ്
കാലം കൈവിരലാല്‍ .. .. ..
ഗ്രീഷ്മമായും ശിശിരമായും പ്രകൃതി മാറുമ്പോഴും (2)
സുരഭിയായ് മാധവം സിരകളില്‍ നെയ്തിടും
പുളകവും ലഹരിയും
കാലം കൈവിരലാല്‍ .. .. .. ..