കാലം... കാതം... യാനം
കാലം മരുഭൂമിയാക്കും മനസ്സിന്‍ വഴിത്താരതോറും
ഒരുനീണ്ടരാത്രിതന്‍ ഇടനാഴിതാണ്ടുവാന്‍
ഒരുജന്മജീവിതം പിഴമൂളിയേന്തിടും
കാലം......
പുണരുന്ന മഴമേഘം പൊഴിയുമ്പോള്‍ പൂമാനം
മറക്കില്ലെന്നൊരുകള്ളം പറയുമ്പൊഴും
വിടരുന്നൊരിതളിന്മേല്‍ വഴിയുന്ന മധുവുണ്ണും
നിറമുള്ളശലഭങ്ങള്‍ മറയുമ്പൊഴും
ഒരുനേര്‍ത്ത നൊമ്പരം മനസ്സിന്റെ ചിപ്പിയില്‍
ഉറകൂട്ടുമായിരം മിഴിനീരിന്‍ മുത്തുകള്‍
വസന്തങ്ങള്‍ മറയുമ്പോള്‍ സുഗന്ധങ്ങളകലുമ്പോള്‍
ഹൃദയത്തിലൊരു ദുഃഖം ഉറയുന്നതും
തഴുകുന്ന വിരല്‍ വീശീ വിടചൊല്ലിയൊഴുകുമ്പോള്‍
കരയോടു തിരചൊല്ലും കദനങ്ങളും
പൊഴിയുന്ന കണ്ണുനീര്‍ കളമായി മാറിയാല്‍
ഇണതന്നിലേകുമോ ഒരുദീര്‍ഘചുംബനം