Kaakke kaakke

കാക്കേ കാക്കേ
Year
Language

കാ കാ
കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞില്ലേ
കറുത്തവാവിൻ മകളാം നിന്നുടെ
കുഞ്ഞിനു തീറ്റി കൊടുക്കൂല്ലേ
(കാക്കേ കാക്കേ)

കൊക്കോ കൊക്കോകോക്കോ
കോഴീ കോഴീ നില്ലവിടെ
പുലരിപ്പെണ്ണിൻ പൊന്മകനേ
(കോഴീ.....)
കൂവാൻ നല്ല വശമാണോ ?
കുറുമ്പു കാട്ടാൻ രസമാണോ ?
(കൂവാന്‍....)
രാവിലെ രാവിലെ കൂവും നിനക്കു
ശമ്പളമെന്താണ് ? പൂങ്കോഴീ

കൂ.... കൂ...
കുയിലേ കുയിലേ വീടെവിടെ ?
കൂടെ പാടും ഇണയെവിടെ ?
(കുയിലേ....)
നിങ്ങടെ വീണ കടം തരുമോ ?
ഞങ്ങടെ വീട്ടില്‍ വന്നിടുമൊ ?
(നിങ്ങടെ....)
കണ്ണിലുറക്കം വരും വരേയ്ക്കും
താരാട്ടു പാടുമോ ? പൂങ്കുയിലേ
(കാക്കേ കാക്കേ...)

kā kā
kākke kākke kūḍĕviḍĕ
kūṭṭinagattŏru kuññille
kaṟuttavāvin magaḽāṁ ninnuḍĕ
kuññinu tīṭri kŏḍukkūlle
(kākke kākke)

kŏkko kŏkkogokko
koḻī koḻī nillaviḍĕ
pularippĕṇṇin pŏnmagane
(koḻī.....)
kūvān nalla vaśamāṇo ?
kuṟumbu kāṭṭān rasamāṇo ?
(kūvān....)
rāvilĕ rāvilĕ kūvuṁ ninakku
śambaḽamĕndāṇ ? pūṅgoḻī

kū.... kū...
kuyile kuyile vīḍĕviḍĕ ?
kūḍĕ pāḍuṁ iṇayĕviḍĕ ?
(kuyile....)
niṅṅaḍĕ vīṇa kaḍaṁ tarumo ?
ñaṅṅaḍĕ vīṭṭil vanniḍumŏ ?
(niṅṅaḍĕ....)
kaṇṇiluṟakkaṁ varuṁ vareykkuṁ
tārāṭṭu pāḍumo ? pūṅguyile
(kākke kākke...)