Kaakkaalan kaliyacchan

കാക്കാലൻ കളിയച്ഛന്‍
Year
Language

കാക്കാലന്‍ കളിയച്ഛന്‍
കണ്ണുതുറന്നുറങ്ങുന്നു
കരിമറയ്ക്കകം ഇരുന്നു
വിരല്‍ പത്തും വിറയ്ക്കുന്നു

കിഴവന്റെ കൈത്തുമ്പില്‍ ചരടുകളിളകുമ്പോള്‍
കരയുന്നു ചിരിക്കുന്നു പൊരുതുന്നു മരിക്കുന്നു
കളിയരങ്ങത്തു നൂറു വീരശൂര നായകന്മാര്‍

പളുങ്കുമുത്തുകള്‍ പഞ്ഞിക്കിരീടങ്ങള്‍
കിന്നരികളിളകിയാടുന്നു
പടയാടുന്നു യുവരാജന്‍
അണിയറപ്പടിയിലെ ചെറുവെട്ടപ്പൊളിയില്‍
അന്തഃപുരത്തട്ടിൽ നിന്നു
നൂറു പ്രാര്‍ത്ഥനപ്പൂ പൊഴിയുന്നു
പ്രാര്‍ത്ഥനപ്പൂ പൊഴിയുന്നു

തുരുത്തുത്തുരൂ...............

കരിമറതാഴുമ്പോള്‍ കാക്കാലനുണരുമ്പോള്‍
ചിരിച്ചവര്‍ കരഞ്ഞവര്‍ മരിച്ചവര്‍ മടങ്ങുന്നു
കീറമാറാപ്പുകള്‍ക്കുള്ളില്‍ കള്ളറയില്‍ മറയുന്നു
കള്ളറയില്‍ മറയുന്നു

kākkālan kaḽiyacchan
kaṇṇuduṟannuṟaṅṅunnu
karimaṟaykkagaṁ irunnu
viral pattuṁ viṟaykkunnu

kiḻavanṟĕ kaittumbil saraḍugaḽiḽagumboḽ
karayunnu sirikkunnu pŏrudunnu marikkunnu
kaḽiyaraṅṅattu nūṟu vīraśūra nāyaganmār

paḽuṅgumuttugaḽ paññikkirīḍaṅṅaḽ
kinnarigaḽiḽagiyāḍunnu
paḍayāḍunnu yuvarājan
aṇiyaṟappaḍiyilĕ sĕṟuvĕṭṭappŏḽiyil
andaḥpurattaṭṭil ninnu
nūṟu prārtthanappū pŏḻiyunnu
prārtthanappū pŏḻiyunnu

turuttutturū...............

karimaṟadāḻumboḽ kākkālanuṇarumboḽ
siriccavar karaññavar mariccavar maḍaṅṅunnu
kīṟamāṟāppugaḽkkuḽḽil kaḽḽaṟayil maṟayunnu
kaḽḽaṟayil maṟayunnu