Kaaduranni kadaluranni

കാടുറങ്ങി കടലുറങ്ങി
Work
Year
Language

കാടുറങ്ങീ.. കടലുറങ്ങീ..
കണ്ണുനീര്‍പ്പൂവുകള്‍ വീണുറങ്ങീ.. ഹോയ്
കണ്ണുനീർപ്പൂവുകൾ വീണുറങ്ങീ..
തീരാത്ത നൊമ്പരം രാഗങ്ങളാക്കുന്ന
തെന്നലും വള്ളിയില്‍ ചാഞ്ഞുറങ്ങീ ഹോയ്
തെന്നലും വള്ളിയില്‍ ചാഞ്ഞുറങ്ങീ (കാടുറങ്ങീ)

കന്യകയായാലും കാമുകിയായാലും
പെണ്ണിന്നുറങ്ങുവാനാമോ
ഭാര്യയായ് തീര്‍ന്നാലും അമ്മയായ് തീര്‍ന്നാലും
പെണ്ണിനുറങ്ങുവാനാമോ
ദുഃഖത്തിൽ കണ്ണിമ പൂട്ടുവാനാമോ (കാടുറങ്ങീ)

കന്യക കാണുന്നു കന്നിക്കിനാവുകള്‍
കാമുകി നെയ്യുന്നു വ്യാമോഹങ്ങള്‍
ഒരു മോഹം വിടരുമ്പോള്‍
ഒരു മോഹമടരുന്നു
ഒരു നിഴല്‍ നാടകമല്ലോ ജീവിതം
ഒരു നിഴല്‍ നാടകമല്ലോ (കാടുറങ്ങീ)

kāḍuṟaṅṅī.. kaḍaluṟaṅṅī..
kaṇṇunīrppūvugaḽ vīṇuṟaṅṅī.. hoy
kaṇṇunīrppūvugaḽ vīṇuṟaṅṅī..
tīrātta nŏmbaraṁ rāgaṅṅaḽākkunna
tĕnnaluṁ vaḽḽiyil sāññuṟaṅṅī hoy
tĕnnaluṁ vaḽḽiyil sāññuṟaṅṅī (kāḍuṟaṅṅī)

kanyagayāyāluṁ kāmugiyāyāluṁ
pĕṇṇinnuṟaṅṅuvānāmo
bhāryayāy tīrnnāluṁ ammayāy tīrnnāluṁ
pĕṇṇinuṟaṅṅuvānāmo
duḥkhattil kaṇṇima pūṭṭuvānāmo (kāḍuṟaṅṅī)

kanyaga kāṇunnu kannikkināvugaḽ
kāmugi nĕyyunnu vyāmohaṅṅaḽ
ŏru mohaṁ viḍarumboḽ
ŏru mohamaḍarunnu
ŏru niḻal nāḍagamallo jīvidaṁ
ŏru niḻal nāḍagamallo (kāḍuṟaṅṅī)