Kaadil tenmalayaay

കാതില്‍ തേന്മഴയായ്
Year
Language

കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ (2)
കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ
മധുരമായ്‌ പാടും മണി ശംഖുകളായ്
കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ

ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും
പറയാതെയോര്‍ത്തിടും അനുരാഗ ഗാനം പോലെ (ഒഴുകുന്ന...)
ഒരുക്കുന്നു കൂടോന്നിതാ....
ഒരുക്കുന്നു കൂടോന്നിതാ
മലര്‍ക്കൊമ്പില്‍ ഏതോ കുയില്‍
കടല്‍ പെറ്റൊരീ മുത്തു ഞാനെടുക്കും (കാതില്‍...)

തഴുകുന്ന നേരം പൊന്നിതളുകള്‍ കൂമ്പുന്ന
മലരിന്റെ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ (തഴുകുന്ന..)
ഒരു നാടന്‍ പാട്ടായിതാ....
ഒരു നാടന്‍ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടല്‍ത്തിരയാടുന്നിതീ മണലില്‍ കാതില്‍
തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ
മധുരമായ്‌ പാടും മണി ശംഖുകളായ്
കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ

kādil ten maḻayāy‌ pāḍū kāṭre kaḍale (2)
kaḍal kāṭrin muttaṅṅaḽil karaḽ kuḽirttārāro
madhuramāy‌ pāḍuṁ maṇi śaṁkhugaḽāy
kādil ten maḻayāy‌ pāḍū kāṭre kaḍale

ŏḻugunna tāḻambū maṇamidu nāminnuṁ
paṟayādĕyorttiḍuṁ anurāga gānaṁ polĕ (ŏḻugunna...)
ŏrukkunnu kūḍonnidā....
ŏrukkunnu kūḍonnidā
malarkkŏmbil edo kuyil
kaḍal pĕṭrŏrī muttu ñānĕḍukkuṁ (kādil...)

taḻugunna neraṁ pŏnnidaḽugaḽ kūmbunna
malarinṟĕ nāṇaṁ pol arigattu nilkkunnu nī (taḻugunna..)
ŏru nāḍan pāṭṭāyidā....
ŏru nāḍan premattinṟĕ nilaykkātta pāṭṭāyidā
kaḍalttirayāḍunnidī maṇalil kādil
ten maḻayāy‌ pāḍū kāṭre kaḍale
kaḍal kāṭrin muttaṅṅaḽil karaḽ kuḽirttārāro
madhuramāy‌ pāḍuṁ maṇi śaṁkhugaḽāy
kādil ten maḻayāy‌ pāḍū kāṭre kaḍale
kādil ten maḻayāy‌ pāḍū kāṭre kaḍale