Kaadil kunukkittu

കാതില്‍ കുണുക്കിട്ടു
Year
Language

കാതില്‍ കുണുക്കിട്ടു്....കുടുകുടെ ചിരിക്കും
കാലില്‍ കൊലുസ്സിട്ടു്....കിലുകിലെ ചിലയ്ക്കും
പനിമതിയാമൊരു മധുമൊഴിയാളെ
പരിഹസിക്കും വര്‍ണ്ണനഗരം ചുറ്റി
കാമുകനും കാമുകിയും നഗരം ചുറ്റി
കാമുകനും കാമുകിയും നഗരം ചുറ്റി...
(കാതില്‍ കുണുക്കിട്ടു്....)

പീലിച്ചുരുള്‍ മുടി പിണച്ചു കെട്ടി
നീലപ്പുരികങ്ങള്‍ വരച്ചു നീട്ടി
(പീലിച്ചുരുള്‍ മുടി...)
കവിളിണ ചുവപ്പിച്ചു്..കടമിഴി കറുപ്പിച്ചു്
കളഹംസക്കിളി ചമഞ്ഞൊരുങ്ങീ...
നാര്‍മടിപ്പുടവകള്‍ ഞൊറിഞ്ഞൊരുങ്ങി...
(കാതില്‍ കുണുക്കിട്ടു്....)

ചോലത്തണൽ വഴി വളഞ്ഞു ചുറ്റി
മോഹപ്പുളിനങ്ങള്‍ മുറിച്ചു നീന്തി...
(ചോലത്തണൽ വഴി....)
അലയൊലി മുഴങ്ങി....കനലൊളി തിളങ്ങി
അരയന്നക്കിളി നനച്ചിറങ്ങി...
നാര്‍മടിപ്പുടവകൾ നനച്ചിറങ്ങി...
(കാതില്‍ കുണുക്കിട്ടു്....)

kādil kuṇukkiṭṭu്....kuḍuguḍĕ sirikkuṁ
kālil kŏlussiṭṭu്....kilugilĕ silaykkuṁ
panimadiyāmŏru madhumŏḻiyāḽĕ
parihasikkuṁ varṇṇanagaraṁ suṭri
kāmuganuṁ kāmugiyuṁ nagaraṁ suṭri
kāmuganuṁ kāmugiyuṁ nagaraṁ suṭri...
(kādil kuṇukkiṭṭu്....)

pīliccuruḽ muḍi piṇaccu kĕṭṭi
nīlappurigaṅṅaḽ varaccu nīṭṭi
(pīliccuruḽ muḍi...)
kaviḽiṇa suvappiccu്..kaḍamiḻi kaṟuppiccu്
kaḽahaṁsakkiḽi samaññŏruṅṅī...
nārmaḍippuḍavagaḽ ñŏṟiññŏruṅṅi...
(kādil kuṇukkiṭṭu്....)

solattaṇal vaḻi vaḽaññu suṭri
mohappuḽinaṅṅaḽ muṟiccu nīndi...
(solattaṇal vaḻi....)
alayŏli muḻaṅṅi....kanalŏḽi tiḽaṅṅi
arayannakkiḽi nanacciṟaṅṅi...
nārmaḍippuḍavagaḽ nanacciṟaṅṅi...
(kādil kuṇukkiṭṭu്....)