Kaadaramili

കാതരമിഴി
Work
Year
Language

കാതരമിഴി കാതരമിഴി ചൊല്ലു ചൊല്ലു നിന്റെ
കല്യാണരൂപനിന്നലെ വന്നുവോ?
കദളീവനത്തണലില്‍ കറുകം പുല്‍ മെത്തയില്‍
കവിതയും പാടിയിരുന്നുവോ?

പുഴയുടെ കടവില്‍ നീ പുത്തിലഞ്ഞിച്ചോട്ടില്‍
പൂപെറുക്കാന്‍ ചെന്നു നിന്നുവോ?
വാര്‍മുടിക്കെട്ടിലവന്‍ വൈശാഖസന്ധ്യയില്‍
വാസനപൂക്കള്‍ ചൂടിത്തന്നുവോ?
കാതരമിഴി.........

പുളകം കൊണ്ടാകെ നീ പൂത്തുതളിര്‍ത്തതു
കുളിര്‍കാറ്റും തുമ്പിയും കണ്ടുവോ?
മോതിരക്കൈകളാല്‍ കണ്ണുകള്‍ പൊത്തി നീ
മോഹിച്ചതൊക്കെയവന്‍ തന്നുവൊ?
കാതരമിഴി.....

kādaramiḻi kādaramiḻi sŏllu sŏllu ninṟĕ
kalyāṇarūbaninnalĕ vannuvo?
kadaḽīvanattaṇalil kaṟugaṁ pul mĕttayil
kavidayuṁ pāḍiyirunnuvo?

puḻayuḍĕ kaḍavil nī puttilaññiccoṭṭil
pūbĕṟukkān sĕnnu ninnuvo?
vārmuḍikkĕṭṭilavan vaiśākhasandhyayil
vāsanabūkkaḽ sūḍittannuvo?
kādaramiḻi.........

puḽagaṁ kŏṇḍāgĕ nī pūttudaḽirttadu
kuḽirgāṭruṁ tumbiyuṁ kaṇḍuvo?
modirakkaigaḽāl kaṇṇugaḽ pŏtti nī
mohiccadŏkkĕyavan dannuvŏ?
kādaramiḻi.....