Kaadambari

കാദംബരി
Work
Year
Language

കാദംബരീ പുഷ്പസദസ്സില്‍
കൌമാരം കൊരുത്തതാണീ മാല്യം
കാമമാം കുരങ്ങിന്‍ മാറില്‍ വീണഴിഞ്ഞ
നിര്‍മാല്യം ഞാന്‍ നിര്‍മാല്യം
(കാദംബരീ...)

എന്തിനിതു തെരുവില്‍നിന്നെടുത്തു? എന്നെ
എന്തിനു നിന്‍ ചിറകുകള്‍ പൊതിഞ്ഞൂ?
സ്വര്‍ഗ്ഗസോപാനത്തില്‍ നിന്നുനീ എന്തിനീ
മഗ്ദലനയില്‍ വന്നൂ എന്റെയീ മഗ്ദലനയില്‍ വന്നൂ
മൂടുക മൂടുക രോമഹര്‍ഷങ്ങളാല്‍
മൂടുകീ കൈനഖ വടുക്കള്‍
(കാദംബരീ....)

എന്തിനിതില്‍ പനിനീര്‍ തളിച്ചൂ വീണ്ടും
എന്തിനിതിന്നിതളുകള്‍ മുളച്ചൂ?
പുഷ്പതൂണീരവും കൊണ്ടുനീ എന്തിനീ
പുഷ്കരണിയില്‍ വന്നൂ കണ്ണുനീര്‍ പുഷ്കരണിയില്‍ വന്നൂ?
ചൂടുക ചൂടുക വാരിയെടുത്തു നീ
ചൂടുകീ പല്ലവ പുടങ്ങള്‍
(കാദംബരീ...)

kādaṁbarī puṣpasadassil
kaൌmāraṁ kŏruttadāṇī mālyaṁ
kāmamāṁ kuraṅṅin māṟil vīṇaḻiñña
nirmālyaṁ ñān nirmālyaṁ
(kādaṁbarī...)

ĕndinidu tĕruvilninnĕḍuttu? ĕnnĕ
ĕndinu nin siṟagugaḽ pŏdiññū?
svarggasobānattil ninnunī ĕndinī
magdalanayil vannū ĕnṟĕyī magdalanayil vannū
mūḍuga mūḍuga romaharṣaṅṅaḽāl
mūḍugī kainakha vaḍukkaḽ
(kādaṁbarī....)

ĕndinidil paninīr taḽiccū vīṇḍuṁ
ĕndinidinnidaḽugaḽ muḽaccū?
puṣpadūṇīravuṁ kŏṇḍunī ĕndinī
puṣkaraṇiyil vannū kaṇṇunīr puṣkaraṇiyil vannū?
sūḍuga sūḍuga vāriyĕḍuttu nī
sūḍugī pallava puḍaṅṅaḽ
(kādaṁbarī...)