Jvaliccu

ജ്വലിച്ചു
Year
Language

ജ്വലിച്ചു നില്‍ക്കുന്നവന്‍
എതിര്‍ത്തു നീന്തുന്നവന്‍
ജയത്തിന്‍ തേനാണീ ഞാന്‍
എന്നെത്തേടുന്ന ഉന്നം നോക്കുന്ന
കാലന്‍ കഴുകനെ പന്താടും ഞാന്‍

അനുരാഗസുരഭില രാത്രി
അണയും താളം
മദം പൊട്ടും നെഞ്ചില്‍ മോഹം
ഉണരും മേളം
അഗ്നിപുഷ്പം പോലെ സിരയില്‍
വിടരും നിത്യഭാവം
ഉള്ളിനുള്ളില്‍ ഊതിക്കാച്ചി കാത്തുവെച്ച ദാഹം
ഇന്നാളിപ്പടരുന്ന പ്രതികാര തീജ്വാലകള്‍ ‌- ഹാ

ആ.... ലാലലലലാ....
തളിര്‍മെയ്യില്‍ പടരൂ കുളിരില്‍
അലിയും നേരം
ചിറകാര്‍ന്നു നില്‍ക്കും നമ്മള്‍
ഒഴുകും യാമം
കാപാലികരുടെ ഗളങ്ങളരിയാന്‍
തുടിച്ചു നില്‍ക്കും കോപം
കാലം ചെല്ലുന്തോറും എന്നില്‍
കത്തിപ്പുകയും ശൈലം
ഇന്നെന്റെ സംഹാരനൃത്തത്തിന്‍ ജയവേദികള്‍ -ഹാ

jvaliccu nilkkunnavan
ĕdirttu nīndunnavan
jayattin denāṇī ñān
ĕnnĕtteḍunna unnaṁ nokkunna
kālan kaḻuganĕ pandāḍuṁ ñān

anurāgasurabhila rātri
aṇayuṁ tāḽaṁ
madaṁ pŏṭṭuṁ nĕñjil mohaṁ
uṇaruṁ meḽaṁ
agnibuṣpaṁ polĕ sirayil
viḍaruṁ nityabhāvaṁ
uḽḽinuḽḽil ūdikkācci kāttuvĕcca dāhaṁ
innāḽippaḍarunna pradigāra tījvālagaḽ ‌- hā

ā.... lālalalalā....
taḽirmĕyyil paḍarū kuḽiril
aliyuṁ neraṁ
siṟagārnnu nilkkuṁ nammaḽ
ŏḻuguṁ yāmaṁ
kābāligaruḍĕ gaḽaṅṅaḽariyān
tuḍiccu nilkkuṁ kobaṁ
kālaṁ sĕllundoṟuṁ ĕnnil
kattippugayuṁ śailaṁ
innĕnṟĕ saṁhāranṛttattin jayavedigaḽ -hā