Jvaalaamukhi nee unaroo

ജ്വാലാമുഖി നീ ഉണരൂ
Year
Language

ജ്വാലമുഖീ നീയുണരൂ
ജ്വാലാമുഖീ ഉണരൂ - നിന്റെ
ലാവാപ്രവാഹത്തിലീയഗ്നിശലഭത്തിന്‍
ജീവനും നൈവേദ്യമാക്കൂ...
(ജ്വാലാമുഖീ...)

മധുരസ്മരണകള്‍ മധുമക്ഷികകള്‍
മനസ്സിലെ തേനറകള്‍ നിറച്ചൂ
മെഴുകുചുമരുകള്‍ കുത്തിപ്പിളര്‍ന്നവര്‍
എവിടെയോ പറന്നുപോയി...
(ജ്വാലാമുഖീ...)

പ്രണയസ്മൃതികളാം പ്രിയഹരിണങ്ങള്‍
മനസ്സിലെ തീവെയിലില്‍ മരിച്ചൂ
ഹരിതനിഴലുകള്‍ തേടിപ്പറന്നൊരീ
ചിറകുകള്‍ തളര്‍ന്നുവീണു...
(ജ്വാലാമുഖീ...)

jvālamukhī nīyuṇarū
jvālāmukhī uṇarū - ninṟĕ
lāvāpravāhattilīyagniśalabhattin
jīvanuṁ naivedyamākkū...
(jvālāmukhī...)

madhurasmaraṇagaḽ madhumakṣigagaḽ
manassilĕ tenaṟagaḽ niṟaccū
mĕḻugusumarugaḽ kuttippiḽarnnavar
ĕviḍĕyo paṟannuboyi...
(jvālāmukhī...)

praṇayasmṛtigaḽāṁ priyahariṇaṅṅaḽ
manassilĕ tīvĕyilil mariccū
haridaniḻalugaḽ teḍippaṟannŏrī
siṟagugaḽ taḽarnnuvīṇu...
(jvālāmukhī...)