ജ്വാല .. ജ്വാല.. ഞാനൊരു ദുഃഖ ജ്വാല
ഒരു കണ്ണീർത്തിരി തേടി നടക്കും
വിരഹാഗ്നി ജ്വാല (ജ്വാല)
കതിരുകൾ മേഘക്കതിരുകൾ തൂകി
കൊതി തീരും മുമ്പെ
വിധിയുടെ ചുഴലിക്കാറ്റിൻ ചുഴിയിൽ
വീണു പൊലിഞ്ഞു ഞാൻ (ജ്വാല)
വെളിച്ചമേ നീയെന്നെ നയിക്കൂ
കനവുകൾ ഓമൽ കനവുകൾ
മുഴുവൻ കനിചൂടും മുൻപേ
വിധിയുടെ കനൽച്ചിത തൻ മാറിൽ
വീണു തകർന്നു ഞാൻ (ജ്വാല)