Jnyaaanamo

ജ്ഞാനമോ
Language

ജ്ഞാനവോ ദ്രവ്യമോ വീര്യമോ ‌
അമ്മയോ അച്ഛനോ ദൈവമോ
(ജ്ഞാനമോ )
ഒന്നില്ലാതെ മറ്റൊന്നു ഉണ്ടാകുമോ
ഇതിലുയര്‍വെന്നും താഴ്വെന്നും പിരിവാകുമോ
(ഒന്നില്ലാതെ )
(ജ്ഞാനമോ )

വിദ്വാനു പണമില്ലേല്‍ പശിയാറുമോ (2)
പണമുള്ളോര്‍ക്കും അറിവില്ലേല്‍ പുകളേറുമോ
(വിദ്വാനു )
കട്ടാലും വിറ്റാലും ബലമാകുമോ (2)
വീര്യം കാണാത്ത വാഴു്വെങ്ങാന്‍ വാഴു്വാകുമോ (2)
(ജ്ഞാനമോ )

പഠിച്ചോര്‍ തന്‍ മതമെല്ലാം ശരിയാകുമോ
പണം പെരുത്തോന്റെ മനസ്സിന്നു ഗുണമേറുമോ
(പഠിച്ചോര്‍ )
പഠിച്ചവന്‍ പണക്കാരനാരാകിലും (2)
ബലം പെരുത്തിരുന്നാല്‍ അവനു കിടയാകുമോ (2)
(ജ്ഞാനമോ )

ഒന്നിലൊന്നായി തീര്‍ന്ന ഫലമാണിതു്
അതു് ഒന്നില്‍ നിന്നുണ്ടായ പൊരുളാണതു്
(ഒന്നിലൊന്നായി )
ഒന്നിലൊന്നു പകുത്താല്‍ ഉയര്‍ന്നതേതു് (2)
മൂന്നും ഒരിടത്തു് ഇരുന്നാല്‍ നിലയേതു് (2)
(ജ്ഞാനമോ )

മൂന്നു തലമുറയ്ക്കു് നിധി വേണമോ
കാലം വണങ്ങുന്നൊരൊളിയേറും മതി വേണമോ
(മൂന്നു )
തോന്നും പക നടുങ്ങും ബലം വേണമോ (2)
ഇവ മൂന്നും തുണയിരിക്കും നലം വേണമോ (2)
(ജ്ഞാനമോ )

jñānavo dravyamo vīryamo ‌
ammayo acchano daivamo
(jñānamo )
ŏnnillādĕ maṭrŏnnu uṇḍāgumo
idiluyarvĕnnuṁ tāḻvĕnnuṁ pirivāgumo
(ŏnnillādĕ )
(jñānamo )

vidvānu paṇamillel paśiyāṟumo (2)
paṇamuḽḽorkkuṁ aṟivillel pugaḽeṟumo
(vidvānu )
kaṭṭāluṁ viṭrāluṁ balamāgumo (2)
vīryaṁ kāṇātta vāḻu്vĕṅṅān vāḻu്vāgumo (2)
(jñānamo )

paṭhiccor tan madamĕllāṁ śariyāgumo
paṇaṁ pĕruttonṟĕ manassinnu guṇameṟumo
(paṭhiccor )
paṭhiccavan paṇakkāranārāgiluṁ (2)
balaṁ pĕruttirunnāl avanu kiḍayāgumo (2)
(jñānamo )

ŏnnilŏnnāyi tīrnna phalamāṇidu്
adu് ŏnnil ninnuṇḍāya pŏruḽāṇadu്
(ŏnnilŏnnāyi )
ŏnnilŏnnu paguttāl uyarnnadedu് (2)
mūnnuṁ ŏriḍattu് irunnāl nilayedu് (2)
(jñānamo )

mūnnu talamuṟaykku് nidhi veṇamo
kālaṁ vaṇaṅṅunnŏrŏḽiyeṟuṁ madi veṇamo
(mūnnu )
tonnuṁ paga naḍuṅṅuṁ balaṁ veṇamo (2)
iva mūnnuṁ tuṇayirikkuṁ nalaṁ veṇamo (2)
(jñānamo )