Jeevidesvari

ജീവിതേശ്വരി
Year
Language

ജീവിതേശ്വരിക്കേകുവാനൊരു
പ്രേമലേഖനമെഴുതി
രാഗപൌര്‍ണ്ണമി മേഘപാളിയില്‍
ഗാനമെഴുതും രാവില്‍

കണ്ണിനുകാണാന്‍ കഴിയാതുള്ളൊരു
കരളിലെ വര്‍ണ്ണത്താളുകളില്‍
സങ്കല്‍പ്പത്തിന്‍ തൂലികയാലേ
സ്വര്‍ഗ്ഗീയസ്മൃതിയാലേ...
എഴുതീ ഞാനൊരു സ്വരമഞ്ജരിപോല്‍
എന്നഭിലാഷശതങ്ങള്‍....
തോഴീ.... നീയറിയാതെ...

എന്നിലലിഞ്ഞുകഴിഞ്ഞു സഖി നീ
വിണ്ണില്‍ മുകിലെന്ന പോലെ
അനുഭൂതികള്‍ തന്‍ തിരമാലകളായ്
അലിഞ്ഞു നിന്‍ ചിരിയെന്നില്‍
വിടരും പുതിയൊരു മലര്‍മഞ്ജരിയായ്
ഇനിയീ അനുരാഗ കലിക
തോഴീ... നാമറിയാതെ....

jīvideśvarikkeguvānŏru
premalekhanamĕḻudi
rāgabaൌrṇṇami meghabāḽiyil
gānamĕḻuduṁ rāvil

kaṇṇinugāṇān kaḻiyāduḽḽŏru
karaḽilĕ varṇṇattāḽugaḽil
saṅgalppattin dūligayāle
svarggīyasmṛtiyāle...
ĕḻudī ñānŏru svaramañjaribol
ĕnnabhilāṣaśadaṅṅaḽ....
toḻī.... nīyaṟiyādĕ...

ĕnnilaliññugaḻiññu sakhi nī
viṇṇil mugilĕnna polĕ
anubhūdigaḽ tan diramālagaḽāy
aliññu nin siriyĕnnil
viḍaruṁ pudiyŏru malarmañjariyāy
iniyī anurāga kaliga
toḻī... nāmaṟiyādĕ....