Jeevidame nin neelakkayannal

ജീവിതമേ നിൻ നീലക്കയങ്ങൾ
Work
Year
Language

ജീവിതമേ...നിന്‍ നീലക്കയങ്ങള്‍
ജീവികള്‍ അറിയുന്നില്ലാ
കരകള്‍ തകര്‍ക്കും ഗതികള്‍ മറന്നും
ഒഴുകുകയല്ലോ ഇതിലെ
ഇതിലെ…ഇതിലെ..ഇതിലെ
(ജീവിതമേ)

കുറച്ചു നേരം ഒരുമിച്ചൊഴുകും
ഇടയ്ക്കു പിന്നെ പലവഴിയാകും (കുറച്ചു )
മോഹിതരാകും കാമിതരാകും
രതിസങ്കേതം തിരയും …
ജീവികള്‍ പാവം ജീവികള്‍ (ജീവിതമേ)

പിരിഞ്ഞു പോകും വീണ്ടും ചേരും
തുടര്‍ന്ന് നീളും കഥകളുമായി (പിരിഞ്ഞു )
ആശകള്‍ വില്‍ക്കും ചതികള്‍ കൊല്ലും
പല വര്‍ണങ്ങള്‍ അറിയും
ജീവികള്‍ പാവം ജീവികള്‍ (ജീവിതമേ)

jīvidame...nin nīlakkayaṅṅaḽ
jīvigaḽ aṟiyunnillā
karagaḽ tagarkkuṁ gadigaḽ maṟannuṁ
ŏḻugugayallo idilĕ
idilĕ…idilĕ..idilĕ
(jīvidame)

kuṟaccu neraṁ ŏrumiccŏḻuguṁ
iḍaykku pinnĕ palavaḻiyāguṁ (kuṟaccu )
mohidarāguṁ kāmidarāguṁ
radisaṅgedaṁ tirayuṁ …
jīvigaḽ pāvaṁ jīvigaḽ (jīvidame)

piriññu poguṁ vīṇḍuṁ seruṁ
tuḍarnn nīḽuṁ kathagaḽumāyi (piriññu )
āśagaḽ vilkkuṁ sadigaḽ kŏlluṁ
pala varṇaṅṅaḽ aṟiyuṁ
jīvigaḽ pāvaṁ jīvigaḽ (jīvidame)