ജീവിതം പ്രണയമധുരം
ഹൃദയചഷകം നിറയെ അമൃതം
ഈ നാളിൻ ലഹരി നുകരാൻ നീ വരൂ വരൂ
നീ വരൂ വരൂ
(ജീവിതം.....)
കാണാത്ത പൊൻകിനാവിൻ കിക്കിളിയുണ്ടേ
ആരും ചൂടാത്ത കാട്ടുപ്പൂവിൻ പൂമ്പൊടിയുണ്ടേ
പാടാത്ത പാട്ടിന്റെ ഈണമുണ്ടേ
നാണം മാറാത്ത കന്നിപ്പെണ്ണിൻ ദാഹവുമുണ്ടേ
(ജീവിതം....)
ഒരുക്കീ ഞാൻ യൗവ്വനത്തിൻ വിരുന്നുശാല
നീ മടിക്കാതെ ആസ്വദിക്കൂ വിരുന്നുകാരാ
മറക്കാമീ ജീവിതത്തിൻ നൊമ്പരമെല്ലാം
പൊട്ടിച്ചിരിക്കുമീ നിലാവിന്റെ ലഹരിയിൽ നാം
(ജീവിതം.....)