Jeevidam oru gaanam

ജീവിതം ഒരു ഗാനം
Work
Year
Language

ജീവിതമൊരുഗാനം അതിമോഹനമധുപാനം
സുന്ദരാംഗിമാരേ നിങ്ങള്‍ക്കെന്തിനാണുനാണം?

നിങ്ങള്‍ക്കായ് ഞാനൊരുക്കിവയ്ക്കാം ഒരുമലര്‍വാടി
നമ്മള്‍ക്കൊരുമിച്ചവിടെക്കൂടാം മധുവിധുകൊണ്ടാടാം
മറഞ്ഞിടല്ലേ എന്റെമുന്നില്‍ നിന്നും
മറന്നിടല്ലേ എന്റെ പ്രേമഗാനം

എന്നെക്കണ്ടാലൊളിച്ചു നില്‍ക്കും മോഹിനിമാരേ
എനിക്കുവേണ്ടിച്ചമഞ്ഞൊരുങ്ങിയ കാമിനിമാരേ
തുറക്കുകില്ലേ പ്രേമകവാടങ്ങള്‍?
നിറയ്ക്കുകില്ലേ എന്റെ പാനപാത്രം?

jīvidamŏrugānaṁ adimohanamadhubānaṁ
sundarāṁgimāre niṅṅaḽkkĕndināṇunāṇaṁ?

niṅṅaḽkkāy ñānŏrukkivaykkāṁ ŏrumalarvāḍi
nammaḽkkŏrumiccaviḍĕkkūḍāṁ madhuvidhugŏṇḍāḍāṁ
maṟaññiḍalle ĕnṟĕmunnil ninnuṁ
maṟanniḍalle ĕnṟĕ premagānaṁ

ĕnnĕkkaṇḍālŏḽiccu nilkkuṁ mohinimāre
ĕnikkuveṇḍiccamaññŏruṅṅiya kāminimāre
tuṟakkugille premagavāḍaṅṅaḽ?
niṟaykkugille ĕnṟĕ pānabātraṁ?