ജീവിതം നുകര്‍ന്നുകൊള്‍ക നീ
വന്നുപോയു് സാനന്ദം
സുന്ദരം വാസന്തം
(ജീവിതം )
മായുന്ന വേഷവും പായും നിമേഷവും
മാറുന്നതിന്നു മുമ്പേ
(ജീവിതം )
പ്രേമാഭിരാമമാണു ലോകം
മായുന്നു ശോകം
സ്വര്‍ഗ്ഗീയസുന്ദരം ഹൃദന്തരം
ആരോമകാന്തിയേന്തിയെന്തി
തൂമണം ചിന്തി
മാമലര്‍പോല്‍വിരിയും
(ജീവിതം )
പോകാതെന്നുള്ളില്‍നിന്നും
പൊന്‍ദീപനാളമെ നീ
ലീലാവിലാസഭംഗി തിങ്ങി
സ്നേഹത്തില്‍ മുങ്ങി
നീറുന്ന ചിന്തകള്‍ മറന്നിനി
രാഗാമൃതം പകര്‍ന്നു നല്‍കി
ഉള്ളത്തെ പുല്‍കി
മാദകമായു് വിലസും
(ജീവിതം )