Jeevidaanandam tarum

ജീവിതാനന്ദം തരും
Work
Year
Language

ജീവിതാനന്ദം തരും താളമിതേ
നടമാടി പുകള്‍പാടു മലര്‍മാരന്‍ വരവായിതേ>...

ശ്രീകരമീ വസന്തം തഴുകിടവേ സ്വാന്തം
പാരമേയ മൊഹനമാം പ്രേമവൃന്ദാവനമായ്
ജീവിതാനന്ദം തരും......

മദമാളും മധുപാവലി പ്രേമ
സുമജാല മധുപാന സുഖം തേടവേ
പൂവണിയും വല്ലരികള്‍ നലമായ് ആടീടവേ
കുയിലിന്‍ ഗാനാമൃത രസമോ ഉയര്‍ന്നീടവേ
മദമാളും മധുപാവലി..........

ഈ സുദിനം അനുഭവ സുഖരസതരളം
സുകൃതമേ വിവിധ സുമജയ-യീ സുദിനം...
സുരഭിലമേ സമുചിതമേ ഈരവമുഖരിത മലര്‍ശരമലര്‍വനമേ
പവനനിലിളകിടും തരുനിര ലതകളെ തഴുകിടും മനംകവരും സമയമിതേ
മഹിതകലാ സമുദയമേ മദനമഹോത്സവദിനമേ
അരുണോദയമേ പൊഴിയും കരുണാരസമേ
നാനാസുഖവും ഗാനാമൃതരസ ലീലാരവമതി സുഖമേകിടവേ
രതിയാടിടുമീ നടനം മദനം
ഭുവനേ മംഗളമേ മധുരിതമേ

അനുരാഗപരമാനന്ദം നേടി മനമേ ആടിടുമീ രംഗം
വിജയാത്മകമേ ആരമ്യം
അസുലഭഗാന രസലീലാ ഫലമേ ജന്മം
അനുരാഗപരമാനന്ദം നേടി.......

jīvidānandaṁ taruṁ tāḽamide
naḍamāḍi pugaḽpāḍu malarmāran varavāyide>...

śrīgaramī vasandaṁ taḻugiḍave svāndaṁ
pārameya mŏhanamāṁ premavṛndāvanamāy
jīvidānandaṁ taruṁ......

madamāḽuṁ madhubāvali prema
sumajāla madhubāna sukhaṁ teḍave
pūvaṇiyuṁ vallarigaḽ nalamāy āḍīḍave
kuyilin gānāmṛta rasamo uyarnnīḍave
madamāḽuṁ madhubāvali..........

ī sudinaṁ anubhava sukharasadaraḽaṁ
sukṛtame vividha sumajaya-yī sudinaṁ...
surabhilame samusidame īravamukharida malarśaramalarvaname
pavananiliḽagiḍuṁ tarunira ladagaḽĕ taḻugiḍuṁ manaṁkavaruṁ samayamide
mahidagalā samudayame madanamahotsavadiname
aruṇodayame pŏḻiyuṁ karuṇārasame
nānāsukhavuṁ gānāmṛtarasa līlāravamadi sukhamegiḍave
radiyāḍiḍumī naḍanaṁ madanaṁ
bhuvane maṁgaḽame madhuridame

anurāgabaramānandaṁ neḍi maname āḍiḍumī raṁgaṁ
vijayātmagame āramyaṁ
asulabhagāna rasalīlā phalame janmaṁ
anurāgabaramānandaṁ neḍi.......