Jeevanre jeevanil

ജീവന്റെ ജീവനില്‍
Year
Language

ജീവന്റെ ജീവനില്‍ ദാഹങ്ങള്‍ പാടുന്നു
ഈരാവില്‍ നീയെന്റെ കൂടെവാ
രാവിന്റെ രാഗാര്‍ദ്ര യാമങ്ങള്‍ കേഴുന്നു
മെയ്യോടു മെയ് ചേര്‍ന്നു വാ
ഹേ.. തുള്ളിത്തുടിക്കുന്ന രാഗങ്ങള്‍ കേഴുന്നിതാ

ആരാരും പാടാത്ത രോമാഞ്ച ഗീതങ്ങള്‍
എന്നോമല്‍ വീണയില്‍ മീട്ടിവാ
ആനന്ദം ചിന്തുന്ന വേളയിലിന്നു നീ
എന്നിലെ എന്നെയുണര്‍ത്തിവാ
സിരയിലിന്നൊരു ലഹരിപുഷ്പമായ്
വിരിയുനീയോമലേ...........

സ്വപ്നങ്ങള്‍ തേടുന്ന സ്വര്‍ഗ്ഗങ്ങള്‍ കാണാത്ത
സൌവര്‍ണ്ണസൌന്ദര്യ ശില്‍പ്പമോ
നാണത്തിന്‍ മുത്തുകള്‍ കാണിക്കവെയ്ക്കുന്ന
സുഖമാമെന്നോണ ചിത്രമോ
അമൃതമൂറിടും ചൊടിയിലിന്നു ഞാന്‍
അലിയുമെന്നോമലേ........

jīvanṟĕ jīvanil dāhaṅṅaḽ pāḍunnu
īrāvil nīyĕnṟĕ kūḍĕvā
rāvinṟĕ rāgārdra yāmaṅṅaḽ keḻunnu
mĕyyoḍu mĕy sernnu vā
he.. tuḽḽittuḍikkunna rāgaṅṅaḽ keḻunnidā

ārāruṁ pāḍātta romāñja gīdaṅṅaḽ
ĕnnomal vīṇayil mīṭṭivā
ānandaṁ sindunna veḽayilinnu nī
ĕnnilĕ ĕnnĕyuṇarttivā
sirayilinnŏru laharibuṣpamāy
viriyunīyomale...........

svapnaṅṅaḽ teḍunna svarggaṅṅaḽ kāṇātta
saൌvarṇṇasaൌndarya śilppamo
nāṇattin muttugaḽ kāṇikkavĕykkunna
sukhamāmĕnnoṇa sitramo
amṛtamūṟiḍuṁ sŏḍiyilinnu ñān
aliyumĕnnomale........