Jeevanilennum

ജീവനിലെന്നും
Year
Language

ജീവനിലെന്നും കണ്മണി നിന്‍റെ ഓര്‍മ്മകള്‍ മാത്രം
മൌനങ്ങള്‍ മാത്രമുണരുന്ന രാവില്‍
എന്നെ പുല്‍കുവാന്‍ (ജീവനില്‍ )

മലര്‍ ചൂടുമോര്‍മ്മ തന്‍ താഴ്വരയില്‍
ചിരി തൂകി നീ വരുമോ
കരള്‍ കോര്‍ക്കുമാശകള്‍ പങ്കിടുവാന്‍
കൊതിയോടെ ഞാനിരിപ്പൂ
ജന്മാന്തരങ്ങള്‍ തോറും ഞാന്‍
നിനക്കായ് പാടുമീ ഗാനം (ജീവനില്‍)

തളിര്‍ ചൂടുമാവണി കാടുകളില്‍
കളിയാടാന്‍ നീ വരുമോ
ഇടനെഞ്ചിലായിരം പൂവിടര്‍ത്താന്‍
ഇടറാതെ നീ വരുമോ
ജന്മാന്തരങ്ങള്‍ തോറും ഞാന്‍
നിനക്കായ് പാടുമീ ഗാനം (ജീവനില്‍)

jīvanilĕnnuṁ kaṇmaṇi ninṟĕ ormmagaḽ mātraṁ
maൌnaṅṅaḽ mātramuṇarunna rāvil
ĕnnĕ pulguvān (jīvanil )

malar sūḍumormma tan dāḻvarayil
siri tūgi nī varumo
karaḽ korkkumāśagaḽ paṅgiḍuvān
kŏdiyoḍĕ ñānirippū
janmāndaraṅṅaḽ toṟuṁ ñān
ninakkāy pāḍumī gānaṁ (jīvanil)

taḽir sūḍumāvaṇi kāḍugaḽil
kaḽiyāḍān nī varumo
iḍanĕñjilāyiraṁ pūviḍarttān
iḍaṟādĕ nī varumo
janmāndaraṅṅaḽ toṟuṁ ñān
ninakkāy pāḍumī gānaṁ (jīvanil)