Jeevan padanyanyau ponnum

ജീവൻ പതഞ്ഞു പൊങ്ങും
Work
Year
Language

മ്.... തുരുത്തു തുരുത്തു...........

ജീവന്‍ പതഞ്ഞുപൊങ്ങും വീഞ്ഞിന്‍ കണം
പ്രായം നുരഞ്ഞുതുള്ളും പാനാമൃതം
പാടിക്കൊള്ളുവിന്‍ ആടിക്കൊള്ളുവിന്‍
ജന്മങ്ങള്‍ ഉല്ലാസ ഗാനങ്ങള്‍ താന്‍

പായും മുന്‍പുഞങ്ങള്‍ കാണില്ല
കണ്ണാടിച്ചില്ലുപോലെ വീണുടഞ്ഞിടും

ആരാരോ ചൊരിമണലില്‍ എഴുതും മായ്ക്കുമീ
വാരാളും ചെറുകഥകള്‍ മഹിയില്‍ ജീവിതം
ഞൊടിയിലുടയുമെങ്കില്‍ ഈ സ്ഫടികഭരണിതന്നില്‍
ലഹരി നിറയേണം
ജനിക്കലും മരിക്കലും ഒരിക്കലേയുള്ളൂ

ഓരോരോ കുമിളകളായ് വിടരാം കൊഴിയുവാന്‍
ഈ നേരം ഇടനേരം മധുരം പങ്കിടാം
അഴകു നഖശിഖാന്തം തഴുകിയൊഴുകുമേതോ
മെഴുകുപ്രതിമകള്‍ നാം
തുടക്കവും ഒടുക്കവും അചിന്ത്യമജ്ഞാതം

m.... turuttu turuttu...........

jīvan padaññubŏṅṅuṁ vīññin kaṇaṁ
prāyaṁ nuraññuduḽḽuṁ pānāmṛtaṁ
pāḍikkŏḽḽuvin āḍikkŏḽḽuvin
janmaṅṅaḽ ullāsa gānaṅṅaḽ tān

pāyuṁ munpuñaṅṅaḽ kāṇilla
kaṇṇāḍiccillubolĕ vīṇuḍaññiḍuṁ

ārāro sŏrimaṇalil ĕḻuduṁ māykkumī
vārāḽuṁ sĕṟugathagaḽ mahiyil jīvidaṁ
ñŏḍiyiluḍayumĕṅgil ī sphaḍigabharaṇidannil
lahari niṟayeṇaṁ
janikkaluṁ marikkaluṁ ŏrikkaleyuḽḽū

ororo kumiḽagaḽāy viḍarāṁ kŏḻiyuvān
ī neraṁ iḍaneraṁ madhuraṁ paṅgiḍāṁ
aḻagu nakhaśikhāndaṁ taḻugiyŏḻugumedo
mĕḻugupradimagaḽ nāṁ
tuḍakkavuṁ ŏḍukkavuṁ asindyamajñādaṁ