ജന്മങ്ങള്‍ വരം തരും ധന്യസ്മൃതിയിലൂടെ
ആനന്ദ കണ്ണീര്‍ക്കഥ തൂവും രാത്രിയില്‍
പ്രിയ മാനസാ മാനസ പ്രിയേ
കാമാനുഭൂതികരം ഈ മേളനം
(ജന്മങ്ങള്‍ വരം)
എന്തേ വേഴാമ്പല്‍ തേടി
കാരുണ്യത്തുള്ളിനീര്‍ അല്ലേ(എന്തേ)
വീണ്ടും ദാഹം വളര്‍ന്നാരോഹം
തീരാദാഹം തുടര്‍ന്നവരോഹം(വീണ്ടും)
(ജന്മങ്ങള്‍ വരം)
പുണ്യം പൂവണിയും കന്നിക്കാവില്‍
പ്രേമം തിരളും പാലമൃതഭിഷേകം(പുണ്യം)
ചിത്രകൂടത്തില്‍ ഞാനും നീയും
തമ്മില്‍ തേടും ആന്ദോളനം(ചിത്രകൂടത്തില്‍)
ജന്മങ്ങള്‍ വരം തരും ധന്യസ്മൃതിയിലൂടെ
ആനന്ദ കണ്ണീര്‍ക്കഥ തൂവും രാത്രിയില്‍
പ്രിയ മാനസാ മാനസ പ്രിയേ
കാമാനുഭൂതികരം ഈ മേളനം
ഈ മേളനം ഈ മേളനം