Janmanaal bhaavugannal nerunnu

ജന്മനാൾ ഭാവുകങ്ങൾ നേരുന്നു
Work
Year
Language

ജന്മനാൾ ഭാവുകങ്ങൾ നേരുന്നു
ജന്മനാൾ ഭാവുകങ്ങൾ നേരുന്നു...
കണ്മണീ നിൻ കാമ്യമാകും
ജീവിതം ധന്യ പുണ്യ സമ്പന്നം...
ജന്മനാൾ ഭാവുകങ്ങൾ നേരുന്നു...

ആയിരം കാതം ദൂരെ...ആഴിമാഞ്ഞൂഴിയായി
ആ...ആ...ആ....ആ....ആ....
ആയിരം കാതം ദൂരെ...ആഴിമാഞ്ഞൂഴിയായി....
ചേരമാന്റെ മണ്ണിൽ പെരുമാക്കൾ വാണ വേണാട്ടിൽ
കാത്തുനിൽക്കും കാതരേ നീ...കത്തിനിൽക്കും
ലഹരികളുടെ മധു നുകരല്ലേ...
(ജന്മനാൾ....)

കോടികൾ കൊയ്തു കൂട്ടും എണ്ണപ്പൊൻപാടം തോറും
കോടികൾ കൊയ്തു കൂട്ടും എണ്ണപ്പൊൻപാടം തോറും...
രാപ്പകലിൻ ചോട്ടിൽ ഇളവേറ്റ നൂറു മോഹങ്ങൾ
കോർത്തു ഞാനീ പ്രേമഹാരം...നൽകിടുന്നു
ശുഭദിനമിതിലിതൊരുപഹാരം...
(ജന്മനാൾ....)

janmanāḽ bhāvugaṅṅaḽ nerunnu
janmanāḽ bhāvugaṅṅaḽ nerunnu...
kaṇmaṇī nin kāmyamāguṁ
jīvidaṁ dhanya puṇya sambannaṁ...
janmanāḽ bhāvugaṅṅaḽ nerunnu...

āyiraṁ kādaṁ dūrĕ...āḻimāññūḻiyāyi
ā...ā...ā....ā....ā....
āyiraṁ kādaṁ dūrĕ...āḻimāññūḻiyāyi....
seramānṟĕ maṇṇil pĕrumākkaḽ vāṇa veṇāṭṭil
kāttunilkkuṁ kādare nī...kattinilkkuṁ
laharigaḽuḍĕ madhu nugaralle...
(janmanāḽ....)

koḍigaḽ kŏydu kūṭṭuṁ ĕṇṇappŏnpāḍaṁ toṟuṁ
koḍigaḽ kŏydu kūṭṭuṁ ĕṇṇappŏnpāḍaṁ toṟuṁ...
rāppagalin soṭṭil iḽaveṭra nūṟu mohaṅṅaḽ
korttu ñānī premahāraṁ...nalgiḍunnu
śubhadinamidilidŏrubahāraṁ...
(janmanāḽ....)