Janmam torum

ജന്മം തോറും
Year
Language

(പു) ആ...
(സ്ത്രീ) ആ...

(പു) ജന്മം തോറും എന്നില്‍ ചേരും എന്‍ രാഗിണി രാധേ നീ (2)
(സ്ത്രീ) എന്നും വന്നു എന്നില്‍ മേവും എന്‍ യാദവരാജനും നീ
(പു) ജന്മം തോറും എന്നില്‍ ചേരും എന്‍ രാഗിണി രാധേ നീ

(പു) പണ്ടും ജീവനില്‍ രാഗമാലി തീര്‍ത്തവള്‍
എന്‍ വൃന്ദാവനികയില്‍ നൃത്തമാടി നിന്നവള്‍
(സ്ത്രീ) അതു പോലെ നിന്‍ മാറില്‍ വനമാലിയാകുവാന്‍
അണയുന്ന നിന്‍ ചുണ്ടില്‍ മണിവേണുവാകുവാന്‍
(പു) പൊന്നിന്‍ നൂപുരങ്ങള്‍ ചാര്‍ത്തിടും
താവക പാദത്തില്‍ ഞാനിനിയും

(പു) ജന്മം തോറും എന്നില്‍ ചേരും എന്‍ രാഗിണി രാധേ നീ
(സ്ത്രീ) എന്നും വന്നു എന്നില്‍ മേവും എന്‍ യാദവരാജനും നീ

(സ്ത്രീ) പണ്ടും ഈ വിധം എന്നെയോര്‍ത്തു പാടി നീ
എന്‍ സന്ധ്യാ വേളകള്‍ ധന്യമാക്കി നിന്നു നീ
(പു) പ്രിയ രാധേ എന്നെന്നും ഇതു പോലെ വാഴുവാന്‍
അനുവാദം നല്‍കു നീ ഒരു മോഹം പൂക്കുവാന്‍
(സ്ത്രീ) പൊന്നിന്‍ പീലികള്‍ അണിയിക്കും
താവക നെറുകയില്‍ ഞാനിനിയും

(സ്ത്രീ) ജന്മം തോറും
(പു) എന്നില്‍ ചേരും എന്‍ രാഗിണി രാധേ നീ
(സ്ത്രീ) എന്നും വന്നു എന്നില്‍ മേവും എന്‍ യാദവരാജനും നീ
(പു) ജന്മം തോറും
(സ്ത്രീ) ഉം..
(പു) എന്നില്‍ ചേരും
(സ്ത്രീ) ഹാ..
(പു) എന്‍ രാഗിണി രാധേ നീ

(pu) ā...
(strī) ā...

(pu) janmaṁ toṟuṁ ĕnnil seruṁ ĕn rāgiṇi rādhe nī (2)
(strī) ĕnnuṁ vannu ĕnnil mevuṁ ĕn yādavarājanuṁ nī
(pu) janmaṁ toṟuṁ ĕnnil seruṁ ĕn rāgiṇi rādhe nī

(pu) paṇḍuṁ jīvanil rāgamāli tīrttavaḽ
ĕn vṛndāvanigayil nṛttamāḍi ninnavaḽ
(strī) adu polĕ nin māṟil vanamāliyāguvān
aṇayunna nin suṇḍil maṇiveṇuvāguvān
(pu) pŏnnin nūburaṅṅaḽ sārttiḍuṁ
tāvaga pādattil ñāniniyuṁ

(pu) janmaṁ toṟuṁ ĕnnil seruṁ ĕn rāgiṇi rādhe nī
(strī) ĕnnuṁ vannu ĕnnil mevuṁ ĕn yādavarājanuṁ nī

(strī) paṇḍuṁ ī vidhaṁ ĕnnĕyorttu pāḍi nī
ĕn sandhyā veḽagaḽ dhanyamākki ninnu nī
(pu) priya rādhe ĕnnĕnnuṁ idu polĕ vāḻuvān
anuvādaṁ nalgu nī ŏru mohaṁ pūkkuvān
(strī) pŏnnin pīligaḽ aṇiyikkuṁ
tāvaga nĕṟugayil ñāniniyuṁ

(strī) janmaṁ toṟuṁ
(pu) ĕnnil seruṁ ĕn rāgiṇi rādhe nī
(strī) ĕnnuṁ vannu ĕnnil mevuṁ ĕn yādavarājanuṁ nī
(pu) janmaṁ toṟuṁ
(strī) uṁ..
(pu) ĕnnil seruṁ
(strī) hā..
(pu) ĕn rāgiṇi rādhe nī