Janmabandha mandiram vitt

ജന്മബന്ധ മന്ദിരം വിട്ട്‌
Year
Language

ജന്മബന്ധ മന്ദിരം വിട്ട് ഇങ്ങുവന്നവള്‍ ഞാന്‍
വന്നതിന്റെ ഭാരമെന്‍ തോളില്‍ എന്തേ ചെയ്‌വൂ ഞാന്‍
മാണിക്യമുത്തേ മാലേയ മുത്തേ മൊഴിയൂ പോന്നോമനേ

രണ്ടുദിക്കും തീയോടു കട്ടെറുമ്പ് പോരാടും
കട്ടെറുമ്പ് പോലെന്നും അഗ്നിയിലെന്‍ ജീവിതവും
കരയില്‍ വീണ മീന്‍ പോല്‍ പിടയുന്നെന്റെ ജീവന്‍
കാലം മുഴുവന്‍ കരയാന്‍ പിറന്നു ഞാനീ മണ്ണില്‍
മിഴികള്‍ എപ്പോള്‍ തോരും നീ മൊഴിയൂ പൊന്നോമനേ

വന്‍‌കടലിന്‍ നടുവിലെന്റെ ജന്മവഞ്ചി ഉലയുന്നു
പൊന്തിവരും തിരകള്‍ മേലെ എന്നുമെന്നും നീന്തുന്നു
കരയില്‍ ദീപം തേടി തുടരുമെന്റെ യാനം
പ്രാണന്‍ പോകും വരെയും തുഴയും ലക്ഷ്യം തേടി
തീരം എപ്പോള്‍ അണയും നീ മൊഴിയു പൊന്നോമനേ

janmabandha mandiraṁ viṭṭ iṅṅuvannavaḽ ñān
vannadinṟĕ bhāramĕn doḽil ĕnde sĕy‌vū ñān
māṇikyamutte māleya mutte mŏḻiyū ponnomane

raṇḍudikkuṁ tīyoḍu kaṭṭĕṟump porāḍuṁ
kaṭṭĕṟump polĕnnuṁ agniyilĕn jīvidavuṁ
karayil vīṇa mīn pol piḍayunnĕnṟĕ jīvan
kālaṁ muḻuvan karayān piṟannu ñānī maṇṇil
miḻigaḽ ĕppoḽ toruṁ nī mŏḻiyū pŏnnomane

van‌kaḍalin naḍuvilĕnṟĕ janmavañji ulayunnu
pŏndivaruṁ tiragaḽ melĕ ĕnnumĕnnuṁ nīndunnu
karayil dībaṁ teḍi tuḍarumĕnṟĕ yānaṁ
prāṇan poguṁ varĕyuṁ tuḻayuṁ lakṣyaṁ teḍi
tīraṁ ĕppoḽ aṇayuṁ nī mŏḻiyu pŏnnomane